ഫയല്‍ ചിത്രം
ഫയല്‍ ചിത്രം 
ധനകാര്യം

കാനറ ബാങ്കിന് 3,656 കോടി രൂപ ലാഭം; 27 ശതമാനത്തിന്‍റെ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കാനറ ബാങ്കിന് 3,656 കോടി രൂപയുടെ ലാഭം. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിലാണ് കാനറ ബാങ്ക് 3656 കോടി രൂപ അറ്റാദായം നേടിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26.86 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഉണ്ടായത്.

ബാങ്കിന്റെ ആഗോള ബിസിനസ് 9.87 ശമതാനം വളര്‍ച്ചയോടെ 22,13,360 കോടി രൂപയിലുമെത്തി. 9417 കോടി രൂപയാണ് അറ്റ പലിശ വരുമാനം. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും വര്‍ധിച്ചു. 9,50,430 കോടി രൂപയുടെ വായ്പകള്‍ ആകെ വിതരണം ചെയ്തു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.32 ശതമാനമായും നില മെച്ചപ്പെടുത്തി. മൂലധന പര്യാപ്തതാ അനുപാതം 15.78 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്