ഫെബ്രുവരി 29ന് നെഫ്റ്റ് വഴി നടന്നത് 4.10 കോടി ഇടപാടുകള്‍
ഫെബ്രുവരി 29ന് നെഫ്റ്റ് വഴി നടന്നത് 4.10 കോടി ഇടപാടുകള്‍  പ്രതീകാത്മക ചിത്രം
ധനകാര്യം

ഒറ്റദിവസം 4.10 കോടി ഇടപാടുകള്‍; റെക്കോര്‍ഡ് നേട്ടവുമായി നെഫ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനത്തിന് റെക്കോര്‍ഡ് നേട്ടം. ഫെബ്രുവരി 29ന് 4.10 കോടി ഇടപാടുകള്‍ നടത്തിയാണ് നേട്ടം കൈവരിച്ചത്. ഒരു ദിവസം നെഫ്റ്റ് സംവിധാനം ഉപയോഗിച്ച് ഇത്രയുമധികം ഇടപാടുകള്‍ നടത്തുന്നത് ഇതാദ്യമായാണ്.

നെഫ്റ്റ് സംവിധാനവും റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സംവിധാനവും നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ആണ്. ചില്ലറ, മൊത്ത വ്യാപാര ഇടപാടുകള്‍ നടത്തുന്നതിനാണ് ഈ സംവിധാനങ്ങള്‍ പൊതുവേ ഉപയോഗിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ (2014-23) ഇടപാടുകളുടെ വലിപ്പത്തില്‍ NEFT, RTGS സംവിധാനങ്ങള്‍ യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2023 മാര്‍ച്ച് 31 ന് RTGS സിസ്റ്റം റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. അന്ന് എക്കാലത്തെയും ഉയര്‍ന്ന അളവിലുള്ള 16.25 ലക്ഷം ഇടപാടുകളാണ് ഒറ്റദിവസം നടന്നത്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ട് ബാങ്കുകള്‍ക്കിടയില്‍ NEFT ഇടപാടുകള്‍ നടക്കുമ്പോള്‍, RTGടന് കീഴില്‍ കൈമാറ്റങ്ങള്‍ അപ്പപ്പോഴാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട