മാർച്ച് 15നകം  മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്ടാഗ് എടുക്കാൻ നിർദേശം
മാർച്ച് 15നകം മറ്റൊരു ബാങ്കിൽ നിന്ന് പുതിയ ഫാസ്ടാഗ് എടുക്കാൻ നിർദേശം ഫയൽ
ധനകാര്യം

പെനാൽറ്റി ഒഴിവാക്കാം, വെള്ളിയാഴ്ചയ്ക്കകം പുതിയ ഫാസ്ടാഗ് എടുക്കുക; പേടിഎം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പേടിഎം ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ ഹൈവേ അതോറിറ്റി. മാര്‍ച്ച് 15നകം പേടിഎം ഫാസ്ടാഗ് ഉപേക്ഷിച്ച് മറ്റൊരു ബാങ്കില്‍ നിന്ന് പുതിയ ഫാസ്ടാഗ് സേവനം തേടാനാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ടോള്‍ പ്ലാസ വഴിയുള്ള യാത്ര സുഗമമാക്കി മുന്നോട്ടുപോകുന്നതിന് ഉടന്‍ തന്നെ പുതിയ ഫാസ്ടാഗിലേക്ക് മാറാനാണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടത്. ദേശീയപാതയില്‍ ടോള്‍ പ്ലാസ കടന്നുള്ള യാത്രയില്‍ പെനാല്‍റ്റി ഒടുക്കുന്നതും ഇരട്ട ഫീസ് നല്‍കുന്നതും ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗിലേക്ക് മാറാനാണ് ദേശീയപാത അതോറിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്രമക്കേടുമായി ബന്ധപ്പെട്ട് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരായ റിസര്‍വ് ബാങ്ക് നടപടിയുടെ പശ്ചാത്തലത്തിലാണ് ദേശീയപാത അതോറിറ്റിയുടെ പ്രസ്താവന. മാര്‍ച്ച് 15ന് ശേഷം ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളില്‍ നിന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. എന്നാല്‍ മാര്‍ച്ച് 15ന് ശേഷവും ഫാസ്ടാഗില്‍ ബാലന്‍സ് ഉള്ളവര്‍ക്ക് ടോള്‍ അടയ്ക്കുന്നതിന് തടസ്സമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു