സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത
സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത പ്രതീകാത്മക ചിത്രം
ധനകാര്യം

ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കൂട്ടുകാരെ ടാഗ് ചെയ്യാം; പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

പയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയ അപ്‌ഡേഷനായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നതാണ് ടാഗ് ഫീച്ചര്‍. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മറ്റുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത.

ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കോണ്‍ടാക്ട്‌സുകള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരാന്‍ പോകുന്നത്. വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ സ്വീകാര്യത ലഭിക്കാനാണ് ഈ ഫീച്ചര്‍. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ കൂട്ടുകാരെയോ പരിചയക്കാരെയോ ടാഗ് ചെയ്യുന്നതോടെ എളുപ്പം ശ്രദ്ധിക്കപ്പെടും. ഇത് സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് കൂടുതല്‍ റീച്ച് നേടി കൊടുക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. സ്റ്റാറ്റസ് അപ്‌ഡേറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ നിലവില്‍ തന്നെ നിരവധി ടൂളുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ ഫീച്ചര്‍.

ടാഗ് ഫീച്ചറിലൂടെ ആശയവിനിമയം മെച്ചപ്പെടാനും സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മെന്‍ഷന്‍ ചെയ്യുന്നതോടെ, ടാഗ് ചെയ്‌പ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കുകയും സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു