കൃത്യ സമയത്ത് എന്‍ജിന്‍ ഓയില്‍ മാറുക
കൃത്യ സമയത്ത് എന്‍ജിന്‍ ഓയില്‍ മാറുക ഫയൽ
ധനകാര്യം

കാറിന്റെ എന്‍ജിന്‍ ലൈഫ് കൂട്ടാം; ഇതാ അഞ്ചു ടിപ്പുകള്‍

സമകാലിക മലയാളം ഡെസ്ക്

വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്‍ജിനാണ്. എന്‍ജിന്റെ ലൈഫ് കൂട്ടാന്‍ സാധിച്ചാല്‍ വാഹനം കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സാധിക്കും. എന്‍ജിന് പണി വന്നാല്‍ വാഹനം ഉടനെ തന്നെ കൊടുത്തുമാറുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ എപ്പോഴും പറയാറ്.

കാറിന്റെ എന്‍ജിന്‍ ലൈഫ് കൂട്ടാന്‍ സഹായിക്കുന്ന അഞ്ചു ടിപ്പുകള്‍ ചുവടെ:

1. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്‍ജിന്റെ താപനില ശരിയായ അളവിലാണ് (operational temperature) എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. വാഹനം പതുക്കെ സ്റ്റാര്‍ട്ട് ചെയ്ത ശേഷം വാംഅപ്പ് ആവാന്‍ സമയം നല്‍കണം. എന്നിട്ട് മാത്രമേ വാഹനം മുന്നോട്ടെടുക്കാന്‍ പാടുള്ളൂ. ഇങ്ങനെ ചെയ്യുന്നത് എന്‍ജിന്റെ ലൈഫ് കൂടാന്‍ സഹായിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2. ഏതാണ്ട് ഇന്ധനം തീരാറായ ടാങ്കുമായി വാഹനം ഓടിക്കരുത്. ഫ്യുവല്‍ പമ്പിന്റെ കൂളിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നത് ഇന്ധനമാണ്. എപ്പോഴും empty യ്ക്ക് മുകളിലാണ് ടാങ്കിലെ ഇന്ധനം എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഏതാണ്ട് ഇന്ധനം തീരാറായ ടാങ്കുമായി പതിവായി വാഹനം ഓടിക്കുന്നത് ലൈനുകളില്‍ തകരാര്‍ സംഭവിക്കുന്നതിന് കാരണമാകും. ലൈനുകളില്‍ കരട് കയറി അടഞ്ഞ് വാഹനം ഓഫാന്‍ സാധ്യതയുണ്ട്.

3. ആക്‌സിലേറ്റര്‍ കൂട്ടി എന്‍ജിന്‍ ഇരമ്പിപ്പിക്കുന്നതും ലൈഫിനെ ബാധിക്കും.ഡ്രൈവിനും ഡ്രൈവ് ചെയ്യാന്‍ ഉപയോഗിക്കുന്ന കാറിനും വേണ്ട പരിഗണന നല്‍കി മാത്രമേ കാര്‍ ഓടിക്കാന്‍ പാടുള്ളൂ. എന്‍ജിന്‍ ഇരമ്പിപ്പിക്കുന്നത് പല പ്രധാന ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നത് കാരണമാകാം.

4.കൃത്യ സമയത്ത് സര്‍വീസ് ചെയ്യുകയും എന്‍ജിന്‍ ഓയില്‍ മാറുകയും വേണം

5. കാര്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന ഇന്ധനം മാത്രം ഉപയോഗിക്കുക. ആധുനിക ടര്‍ബോ കാറുകളില്‍ കൂടുതല്‍ ക്ഷമതയുള്ള ഇന്ധനം ഉപയോഗിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം. നല്ല ഇന്ധനമാണ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കില്‍ എന്‍ജിന് കൂടുതല്‍ ലൈഫ് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം