തെരഞ്ഞെടുപ്പ് 2021

പി സി ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക് ?; രണ്ടു സീറ്റ് ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വീണ്ടും എന്‍ഡിഎ ഘടകകക്ഷിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഘടകകക്ഷിയാക്കണമെന്ന് പി സി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പി സി ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 

27 ന് ( ശനിയാഴ്ച) രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊതു സ്വതന്ത്രനാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് യുഡിഎഫ് അറിയിച്ചു. എന്നാല്‍ പൊതു സ്വതന്ത്രനാകാന്‍ ജോര്‍ജിന് താല്‍പ്പര്യമില്ല. ഇതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്. 

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.  ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായ കേരള ജനപക്ഷം, പിന്നീട് മുന്നണി വിടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി