തിരഞ്ഞെടുപ്പ്

പ്രളയത്തിന്റെ കാരണക്കാരൻ ആ കറുത്തവൻ; മന്ത്രി മണിയെ 'ബ്ലാക്ക് മണി'യാക്കി പീതാംബരക്കുറുപ്പ്; വിവാ​ദം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജക മണ്ഡലം കണ്‍വന്‍ഷൻ വേദിയിൽ വച്ചാണ് പീതാംബരക്കുറിപ്പിന്റെ ആവർത്തിച്ചുള്ള പരിഹാസം.

ഡാമുകള്‍ ഒന്നിച്ചു തുറന്നു വിടാന്‍ കാരണക്കാരന്‍ എംഎം മണിയാണെന്ന് സമര്‍ഥിക്കാനായിരുന്നു പിതാംബരക്കുറുപ്പിന്റെ ശ്രമം. കെപിസിസി മുന്‍ പ്രസിഡന്റ് തെന്നില ബാലകൃഷ്ണ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പീതാംബരക്കുറുപ്പ് എംഎം മണിയെ നിറത്തിന്റെ പേരില്‍ പരിഹസിച്ചത്. 

നേരത്തെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളെ പരാമര്‍ശിച്ചിട്ട കെടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു