ഫുട്ബോൾ ലോകകപ്പ്

അമ്മ ലാറയ്‌ക്കൊപ്പം ജര്‍മന്‍ വിജയം പ്രവചിച്ച് നാനക്; ആരാധകര്‍ക്ക് ആശ്വാസം; കളത്തില്‍ കാണുമോ?

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: സ്വീഡനെതിരായ മരണക്കളിക്ക് ഇറങ്ങുന്ന നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയുടെ വിജയം പ്രവചിച്ച് നാനക് എന്ന പോളാര്‍ കരടി. ലോകകപ്പിന് മുന്നോടിയായി അക്കില്ലസ് പൂച്ചയെ പ്രവചനത്തിനായി റഷ്യന്‍ മ്യൂസിയത്തില്‍ താമസിപ്പിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ജര്‍മനിയിലെ ജന്‍സോന്‍സ്‌കിന്‍ മൃഗശാലയിലെ  നാനക് കരടിയും മത്സര ഫലം പ്രവചിച്ച് ശ്രദ്ധ നേടുന്നത്. അതേസമയം അക്കില്ലസിനെ പോലെ നാനക് ഒറ്റയ്ക്കല്ല പ്രവചിക്കുന്നത്. അമ്മക്കരടി ലാറയ്‌ക്കൊപ്പമാണ് ഈ കരടിക്കുട്ടന്റെ പ്രവചനം. 
ജര്‍മ്മനി-സ്വീഡന്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ വിജയം പ്രവചിച്ച് കരടിക്കുട്ടന്‍ ജര്‍മന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കി. ജര്‍മ്മനിയുടെയും സ്വീഡന്റെയും പതാകകള്‍ വച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ നിന്ന് ജര്‍മ്മനിയുടെ പതാകയുള്ള പെട്ടിയാണ് നാനക്് തിരഞ്ഞെടുത്തത്. ആദ്യം ജര്‍മ്മന്‍ ബോക്‌സ് തിരഞ്ഞെടുത്ത് ആ പെട്ടിക്കുള്ളിലെ ഭക്ഷണമാണ് നാനക് കഴിച്ചത്. പിന്നീട് സ്വീഡന്‍ ബോക്‌സ് കടിച്ചെടുത്തു. മെക്‌സികോ ജര്‍മ്മനി മത്സരത്തിലും നാനക് പ്രവചനം നടത്തിയിരുന്നു. എന്നാല്‍ അത് തങ്ങള്‍ ജര്‍മ്മനിക്ക് ആണ് വിജയസാധ്യത എന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും, നാനകിന്റെ പ്രവചനം മെക്‌സിക്കോ വിജയിക്കുമെന്നായിരുന്നുവെന്നും മൃഗശാല അധികൃതര്‍ പറയുന്നു.
നാനക്  പ്രവചിക്കും പോലെ ജര്‍മനി അതിജീവിക്കുമോ എന്ന് ഇന്ന് രാത്രി 11.30ന് അറിയാം. 
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയുമായി തോല്‍വി വഴങ്ങിയ ജര്‍മ്മനിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ ലോകകപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തിന് സഹായം നല്‍കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും