ജീവിതം

ഇങ്ങനെയൊക്കെ ലെവല്‍ ക്രോസ് മുറിച്ച് കടക്കാമോ? നേരിയ വ്യത്യാസത്തില്‍ മരണത്തെ പറ്റിച്ച് പെണ്‍കുട്ടി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഇനി ട്രെയിന്‍ മുറിച്ച് കടക്കാന്‍ പോലും ഈ പെണ്‍കുട്ടി ഒന്നു പേടിക്കും. അശ്രദ്ധമായി ലെവല്‍ ക്രോസ് കടന്നതിന് ശേഷമുണ്ടായ നെഞ്ചിടിപ്പ് അടുത്തെങ്ങും ആ പെണ്‍കുട്ടിയില്‍ നിന്നും വിട്ടുപോകാനിടയില്ല. നേരിയ വ്യത്യാസത്തിലായിരുന്നു ട്രെയിന്‍ ഇടിക്കുന്നതില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടത്. 

ട്രെയിനിന്റെ അടിയില്‍ പോകുന്നതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ന്യൂസിലാന്‍ഡിലെ ഒക്ലാന്‍ഡില്‍ മൗണ്ട് ഈഡന്‍ റെയില്‍വേ സ്റ്റേഷിലായിരുന്നു സംഭവം. പെണ്‍കുട്ടി റോഡ് ക്രോസ് ചെയ്യുന്നത് കണ്ടയുടനെ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് ട്രെയിന്‍ നിര്‍ത്തി. 

ഏപ്രില്‍ ആറിനായിരുന്നു സംഭവം. മറ്റ് കാല്‍നട യാത്രക്കാര്‍ വേഗത്തില്‍ ക്രോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ട്രെയിന്‍ വരുന്നുണ്ടെന്ന സിഗ്നല്‍ കാണുന്നുണ്ടെങ്കിലും ഒരു സ്ത്രീ മാത്രം ഇതൊന്നും ശ്രദ്ധിക്കാതെ ക്രോസ് ചെയ്യുകയായിരുന്നു. ട്രെയിന്‍ വരുന്നുണ്ടോയെന്നു പോലും നോക്കാതെയായിരുന്നു ഇവര്‍ ക്രോസ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ