ജീവിതം

വിവാഹ പരസ്യം ഫേസ്ബുക്കില്‍ കൊടുത്തിട്ടുണ്ട്, ഇനി അവര്‍ നോക്കിക്കോളും: രഞ്ജിഷ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഷ്ട്രീയം, വിനോദം എന്നിങ്ങനെ പല കാര്യങ്ങള്‍ക്കായാണ് ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കിനെ വളരെ വ്യത്യസ്തമായ രീതിയില്‍ ഉപയോഗിച്ചിരിക്കുകയാണ് ഈ മഞ്ചേരിക്കാരന്‍.

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റി ഡിമാന്റുകളില്ല. ഇങ്ങനെ തുടങ്ങുന്നു രഞ്ജിഷിന്റെ കല്യാണപ്പരസ്യം. തന്റെ വീടിന്റെ മുന്നില്‍ നിന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നെടുത്ത സെല്‍ഫിയോടു കൂടി അപ്ലോഡ് ചെയ്ത പോസ്റ്റിന് ഇതുവരെ പതിനാറായിരത്തോളം ലൈക്കും 4038 ഷെയറുകളുമാണ് ലഭിച്ചത്.

ഫേസ്ബുക്കിലെ തന്റെ  സൗഹൃദവലയത്തിലുള്ളവരില്‍ ആരെങ്കിലും പ്രതികരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രഞ്ജിഷ് ഇങ്ങനെ ഒരു കുറപ്പെഴുതിയത്. രഞ്ജിഷിന്റെ വിവാഹപരസ്യം ഫേസ്ബുക്ക് അങ്ങ് ഏറ്റെടുത്തു. ഇതിനെല്ലാം പുറമേ ഫേസ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട്  വാട്‌സ് ആപ്പിലും വൈറലായി.

സുഹൃത്തിന്റെ നിര്‍ദേശപ്രകാരം ജൂലൈ 28ന് പോസ്റ്റ് ഇട്ടതിന് ശേഷം നിരവധി ആലോചനകളാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്. ജാതിയും ജാതകവും തടസമല്ലെങ്കിലും പരസ്പരം മനസിലാക്കുന്ന ഒരാളെ ഇക്കൂട്ടത്തില്‍ നിന്നും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് താനെന്ന് രഞ്ജീഷ് പറയുന്നു. 

27 വയസു മുതല്‍ ആലോചന തുടങ്ങിയ രഞ്ജീഷ്‌ന് ജാതകമായിരുന്നു വിലങ്ങുതടിയായി നിന്നിരുന്നത്. അങ്ങനെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് രഞ്ജീഷ് ഇങ്ങനെയൊരു പോസ്റ്റിടാന്‍ തയാറായത്. 34 വയസായെന്നും ജാതിയും ജാതകവും പ്രശ്‌നമല്ല, പരസ്പരം കണ്ടിഷ്ടമാവണം എന്ന് ഇദ്ദേഹം ഫേസ്ബുക്കിലൂടെയും നേരിട്ടും പറയുന്നു.

മഞ്ചേരിയില്‍ ഫോട്ടോഗ്രഫറായ രഞ്ജീഷ് ഫ്രീന്‍ലാസായി പ്രാദേശിക ചാനലുകളുടെ പ്രോഗ്രാമുകളും ചെയ്ത് കൊടുക്കാറുണ്ട്. മഞ്ചേരി പുല്ലാറ സ്വദേശി രാമന്‍കുട്ടിയുടെയും ചന്ദ്രികയുടെ മകനാണ്. ഉടന്‍ തന്നെ മനസിനിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു