ജീവിതം

വെള്ളം പൊങ്ങിയിട്ടും വണ്ടിയോടിച്ച് പോയി; വെള്ളപ്പൊക്കമാണ് പിറകെ വരുന്നതെന്ന് കരുതിക്കാണില്ല(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ രക്ഷപെടാന്‍ കഴിയാതെ തന്റെ എസ് യുവിക്ക് മുകളില്‍ അഭയം തേടിയ യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കു കയറ്റി. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു സംഭവം. 

45 മിനിറ്റോളം യുവാവിന് കാറിന് മുകളില്‍ ഇരിക്കേണ്ടിവന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ പണിപ്പെട്ട് യുവാവിന്റെ കാറിനടുത്തേക്ക് ഏണി എത്തിച്ചുകൊടുത്താണ് ഇയാളെ രക്ഷിക്കാനായത്. രണ്ട് തവണ ഏണി ഒടിഞ്ഞ് രക്ഷാപ്രവര്‍ത്തനം പരാജയപ്പെടുകയും ചെയ്തു. 

കാല്‍പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെയായിരുന്നു യുവാവ് വാഹനം ഓടിച്ചു പോയത്. എന്നാല്‍ പെട്ടെന്ന് വണ്ടി ഓഫ് ആവുകയും, പെട്ടെന്ന് കുത്തിയൊലിച്ച് എത്തിയ വെള്ളത്തില്‍ കുടുങ്ങുകയും ചെയ്തു. രണ്ട് യുനിറ്റ് അഗ്നിശമന സേന ഉദ്യോഗസ്ഥരാണ് യുവാവിനെ കരയ്ക്ക് കയറ്റുന്നതിനായി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി