ജീവിതം

പുതിയ ഭാഷയില്‍ ദേശീയ ഗാനവുമായി അമിതാഭ് ബച്ചന്‍; കൂടെ കുറേ കുട്ടികളും(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ആംഗ്യ ഭാഷയില്‍ ദേശീയ ഗാനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യം പരിമിതികള്‍ സൃഷ്ടിച്ചവരുടെ ഒപ്പമുണ്ട് എല്ലാവരും എന്ന ആശയത്തിലൂന്നിയാണ് ആംഗ്യ ഭാഷയില്‍ ദേശീയ ഗാനം പുറത്തിറക്കിയത്‌.

അംഗപരിമിതി നേരിടുന്ന കുട്ടികള്‍ക്കൊപ്പം അമിതാഭ് ബച്ചനും 3.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. റെഡ് ഫോര്‍ട്ടിന് മുന്നില്‍ നിന്നുമുള്ള വീഡിയോ ഗോവിന്ദ് നിഹലാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ജീവിതം തീര്‍ത്ത പരിമിതികളില്‍ ഉഴലുന്നവര്‍ക്ക് അവരുടെ ജീവിതം എളുപ്പമാക്കുന്നത് മുന്നില്‍ കണ്ടാണ് ദേശീയ ഗാനം ആംഗ്യ ഭാഷയില്‍ പുറത്തിറക്കി പുതിയ തുടക്കം സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്