ജീവിതം

അപകടം പറ്റി റോഡില്‍ കിടന്നത് 12 മണിക്കൂര്‍; റോഡില്‍ കിടന്നയാളുടെ 12 രൂപയും മൊബൈലും മോഷ്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പെട്ട് പരിക്കേറ്റയാള്‍ റോഡില്‍ കിടന്നത് 12 മണിക്കൂര്‍. പരിക്കേറ്റയാളെ രക്ഷിക്കാന്‍ മനസ് കാണിക്കാതിരുന്ന ആളുകള്‍ അയാളുടെ പക്കലുണ്ടായിരുന്ന പന്ത്രണ്ട് രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. 

ഉത്തര്‍പ്രദേശിലെ ജയ്പ്പൂരില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ കാറായിരുന്നു നരേന്ദ്ര കുമാര്‍ എന്നയാളെ ഇടിച്ചിട്ടത്. എന്നാല്‍ പന്ത്രണ്ട് മണിക്കൂര്‍ റോഡില്‍ കിടക്കേണ്ടി വന്നെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. 

കഴുത്തിനും, നട്ടെല്ലിനും, കാലിനും പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴുന്നേല്‍ക്കാനാകാതെ കിടക്കുന്ന നരേന്ദ്ര കുമാറിന്റെ അടുത്തേക്ക് ആളുകള്‍ ഓടിയെത്തിയെങ്കിലും സഹായിക്കാന്‍ ആരും തയ്യാറായില്ല. ബുധനാഴ്ച രാവിലെ വഴിയാത്രക്കാര്‍ ആരോ വിളിച്ചറിയിച്ചപ്പോഴാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും