ജീവിതം

സാലഡിനുള്ളില്‍ നിന്നും ജീവനുള്ള തവളയെ കിട്ടി; അവരതിനെ കൂട്ടുകാരനാക്കി

സമകാലിക മലയാളം ഡെസ്ക്

വീട്ടിലേക്ക് വാങ്ങിവന്ന സാലഡ് കഴിക്കവെയാണ് യുവതിക്ക് തന്റെ പുതിയ സുഹൃത്തിനെ കിട്ടിയത്. സാലഡിനുള്ളിള്‍ ഉണ്ടായിരുന്ന ജീവനുള്ള കുഞ്ഞു തവള. 

പകുതിയിലധികം സാലഡ് കഴിച്ചതിന് ശേഷം മാത്രമാണ് അതിലിരുന്ന തവളയെ ബെക്കി ഗാര്‍ഫിങ്കല്‍ എന്ന യുവതി കണ്ടത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് വെജിറ്റേറിയനായ യുവതിക്ക് സാലഡില്‍ നിന്നും തവളയെ കിട്ടിയത്. 

അവശനായി പകുതി മാത്രം ജീവനോടെയാണ് തവളയെ ഭക്ഷണത്തില്‍ നിന്നും കിട്ടിയത്. എന്നാല്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് അതിനെ ചെസ്റ്റ് കംപ്രഷന്‍ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇപ്പോഴതിനെ തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തു മൃഗമായി വളര്‍ത്തുകയാണ് ഇരുവരും. 

തവളയെ കണ്ടതോടെ കഴിച്ച ഭക്ഷണമെല്ലാം ഛര്‍ദ്ദിച്ചു. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞതോടെ കുഞ്ഞു തവളയോട് കൗതുകം തോന്നി തുടങ്ങി.
പുതിയ അക്വേറിയം ഒരുക്കിയാണ് കുഞ്ഞു തവളയ്ക്കായി ഇരുവരും വീട് തയ്യാറാക്കിയത്. തവളയ്ക്ക് കൂട്ടായ് ഒരു പല്ലിയേയും ഇവര്‍ വളര്‍ത്തുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!