ജീവിതം

ഭര്‍ത്താവിന്റെ പീഡനത്തിനെതിരെ യുവതിയുടെ ഫേസ്ബുക്ക് ലൈവ് വൈറലാകുന്നു 

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപായപ്പെടുത്തുവാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് യുവതിയുടെ ഫേസ്ബുക്ക് ലൈവ്. കരഞ്ഞുകൊണ്ട് ലൈവിലെത്തിയ യുവതി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നതായും പറയുന്നുണ്ട്. തലയ്ക്ക് അടിച്ച് മുഴച്ചിരിക്കുന്ന പാടും യുവതി ലൈവില്‍ വ്യക്തമാക്കുന്നുണ്ട്. 

മാനസികമായും ശാരീരികമായും പീഢിപ്പിച്ച് തന്നെ വിവാഹബന്ധത്തില്‍ നിന്നൊഴിയാന്‍ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവിന് വേറെ വിവാഹം കഴിക്കാനാണ് തന്നെ ഒഴിവാക്കുന്നതെന്നും യുവതി പറയുന്നുണ്ട്. തനിക്ക് ഭര്‍ത്താവിനെ പേടിയാണെന്നും രക്ഷിക്കണമെന്നും ദില്‍ന പറയുന്നുണ്ട്. ഫേസ്ബുക്ക് ലൈവ് ഇതോടെ വൈറലായിക്കഴിഞ്ഞു. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

ദില്‍ന അല്‍ഫോന്‍സയുടെ ഫേസ്ബുക്ക് ലൈവ് 

ക്രിസ്ത്യന്‍ മത വിശ്വാസിയായ ദില്‍നയും ഹിന്ദു മത വിശ്വാസിയായ അഭിജിത്ത് ബാലനും വിവാഹിതരാകുമ്പോള്‍ ദില്‍ന ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തിരുന്നു. കോഴിക്കോട് ആര്യസമാജത്തില്‍ വെച്ചാണ് മതം മാറിയത്. കൂടാതെ ഇവര്‍ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെല്ലാം ഫേക് ആണെന്ന് ഇപ്പോള്‍ അഭിജിത്ത് പറയുന്നതായും ദില്‍ന ലൈവിലൂടെ വെളിപ്പെടുത്തി. 

വൈക്കത്തുള്ള ലേക് റിസോര്‍ട്ടിലെ മാനേജരാണ് അഭിജിത്ത്. ദില്‍നയും അഭിജിത്തിന്റെ കൂടെ അവിടെ തന്നെയാണ് താമസം. ഇതുകൂടാതെ പിണറായി വിജയനും നരേന്ദ്രമോദിയും തന്റെ കുടുംബത്തിന്റെ ഇടംകയ്യും വലംകയ്യുമാണ് കൊന്നാലും നീതിപീഢം തങ്ങളെ ഒന്നും ചെയ്യില്ല എന്ന പറഞ്ഞും അഭിജിത്തും കുടുംബവും ദില്‍നയെ ഭീഷണിപ്പെടുത്തുന്നതായി ലൈവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്