ജീവിതം

2017ല്‍ എനിക്ക് ലഭിച്ച മികച്ച രുചി വടാ പാവ്: നിഗെല്ല ലോസണ്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈക്കാര്‍ക്ക് ഒരു വികാരമാണ് വടാപാവ്. മുംബൈ നഗരത്തിന്റെ കൗതുകങ്ങളിലൊന്നാണ് വടാ പാവ്. ഒരുദിവസം നഗരത്തില്‍ കഴിക്കപ്പെടുന്ന വടാ പാവ് എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ഈ വടാപാവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകപ്രശസ്ത ബ്രിട്ടീഷ് ഷെഫും പാചക കോളമിസ്റ്റുമായ നിഗല്ല ലോസണ്‍.

2017ല്‍ താന്‍ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ഏതെന്ന് ചോദിച്ചാല്‍ വടാപാവ് എന്നേ ഇവര്‍ പറയു. സാധാരണക്കാരും ധനികരും ഒരുപോലെ ഇഷ്ടപ്പെടുന്ന വടാ പാവിന്റെ അത്ര രുചികരമായ ഭക്ഷണം കഴിഞ്ഞവര്‍ഷം ലോകത്തൊരിടത്തുനിന്നും കഴിച്ചിട്ടില്ലെന്നാണ് ലോസണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്. വടാപാവിന്റെ ചിത്രവും കൂടി ലോസണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

രുചികളുടം വൈവിധ്യങ്ങള്‍ തേടിയുള്ള പര്യടനത്തിനിടെയാണ് 57കാരിയായ ലോസണ്‍ ആദ്യമായി മുംബൈയില്‍ എത്തുന്നത്. ഇവിടെയെത്തിയതും അവര്‍ വടാപാവുമായി പ്രണയത്തിലായി. മുംബൈയുടെ തെരുവോരങ്ങളില്‍ നിന്ന് ലഭിക്കുന്ന വടാപാവ് നഗരത്തിന്റെ മുഖ്യ രിചികളില്‍ ഒന്നാണ്.

ഡിസംബര്‍ 28നാണ് വടാ പാവിന്റെ രുചിയും അതിനോടുള്ള തന്റെ പ്രേമവും വെളിപ്പെടുത്തിക്കൊണ്ട് ലോസണ്‍ പോസ്റ്റിട്ടത്.  മണിക്കൂറുകള്‍ക്കകം പോസ്റ്റിന് 12,000 ലൈക്കുകളാണ് ലഭിച്ചത്. ലോസന്റെ അഭിപ്രായത്തെ അനുകൂലിക്കുന്ന തരത്തിലാണ് മിക്കവരും  ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. 'ഫെയ്‌സ്ബുക്കി'ലും  ലോസന്റെ  പോസ്റ്റ് വൈറലായിക്കൊണ്ാടിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു