ജീവിതം

കറുപ്പിന്റെ മേല്‍ വെള്ള വിതറുന്ന പരിഹാസം വേണ്ട; ഇവള്‍ കറുപ്പിന്റെ രാജകുമാരി

സമകാലിക മലയാളം ഡെസ്ക്

കറുപ്പിന്റെ ഭംഗിക്ക് നേരെ നെറ്റിച്ചുളിക്കുന്ന സമൂഹത്തില്‍ കുടുങ്ങി കിടക്കുകയാണ് ഇന്നും നമ്മള്‍. ശരീരത്തില്‍ ബ്ലീച്ച് ഒഴിക്കാനായിരുന്നു ഒരിക്കല്‍ ദക്ഷിണ സുഡാനിലെ ന്യാകിം ഗേത്വെച്ചി എന്ന പെണ്‍കുട്ടിയോട്‌  ഒരു യൂബര്‍ ഡ്രൈവര്‍ പറഞ്ഞത്. കറുകറുത്ത കറുപ്പിന്റെ മേല്‍ വെള്ള വിതറുന്ന പരിഹാസമായിരുന്നു യൂബര്‍ ഡ്രൈവറിന്റേത്. 

എന്നാല്‍ കറുപ്പ് മറയ്ക്കാന്‍ ശ്രമിക്കുന്നതിന് പകരം കറുപ്പിനെ മനോഹരമാക്കാനായിരുന്നു ന്യാകിയുടെ ശ്രമം. അഴകു നിറഞ്ഞ തന്റെ കറുപ്പിനെ അവള്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ കറുപ്പിന്റെ റാണി എന്നാണ് ഈ ദക്ഷിണ സുഡാനില്‍ നിന്നുമുള്ള മോഡലിനെ ലോകം വിളിക്കുന്നത്. 

കറുപ്പിന്റെ പേരില്‍ തന്നിലേക്ക് നീളുന്ന ചോദ്യങ്ങളും, നോട്ടങ്ങളും പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് ന്യാകി പറയുന്നു. സമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുറത്തുവരാനാണ് ന്യാകി കറുപ്പിന്റെ അഴക് പേറുന്നവരോട് ആവശ്യപ്പെടുന്നത്. 

ഫാഷന്‍ ലോകത്തെ കറുപ്പിന്റെ വക്താവ് മാത്രമല്ല ന്യാകി. കറുത്തവര്‍ക്ക് ലഭിക്കേണ്ട തുല്യാവകാശത്തിന് വേണ്ടിയും അവള്‍ ശബ്ദമുയര്‍ത്തുന്നു. കറുപ്പ് മനോഹരമാണ്, കറുപ്പ് സ്വര്‍ണമാണ്, കറുപ്പ് നിര്‍ഭയമാണെന്നും ന്യാകിം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും