ജീവിതം

ഈ കാലുകള്‍ കണ്ടാല്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ പോലും ഞെട്ടും!-വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ടൂര്‍ ഡെ ഫ്രാന്‍സ് സൈക്കിളോട്ട മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയ ആ ചിത്രം ശ്രദ്ധിച്ചത്. മൊത്തം ഞരമ്പുകല്‍ വിങ്ങിവീര്‍ത്ത പോലുള്ള കാലുകള്‍. ടൂര്‍ ഡെ ഫ്രാന്‍സില്‍ ബോറ -ഹാന്‍സ്‌ഗ്രോഹെയുടെ താരമായാ പാവെല്‍ പൊല്‍യാന്‍സ്‌ക്കിയുടെ കാലുകളായിരുന്നു ഇത്. മത്സരത്തിന്റെ 16 സ്റ്റേജുകള്‍ക്കു ശേഷം 'എന്റെ കാലുകള്‍ അല്‍പ്പം ക്ഷീണിച്ചെന്നു തോന്നുന്നു'വെന്ന് പറഞ്ഞാണ് പാവല്‍ തന്റെ കാലുകളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

വാമ്പയര്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളപോലുള്ള കാലുകള്‍ 18 ദിവസം 2,829 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയതുകൊണ്ടു പാവെലിനു കിട്ടിയതാണ്. കാലുകളുടെ ചിത്രം കണ്ടതോടെ പോളണ്ടുകാരനായ താരത്തിന്റെ ആരാധകര്‍ക്കു ഇരിക്കപ്പൊറുതിയില്ലാതായി. ഉടനെ ഒരു ഡോക്ടറെ കാണിക്കൂ. നിങ്ങളിപ്പോഴും ജീവനോടെയുണ്ടോ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. 

ഇതിനെല്ലാം താരത്തിനു മറുപടിയുണ്ട്. ഞാന്‍ ഒരു സൈക്കിളോട്ടക്കാരനാണ് അതുകൊണ്ട് എന്റെ കാല്‍ ഒരിക്കലും വിക്ടോറിയ സീക്രറ്റ് മോഡലുകളുടേതു പോലെയാകില്ലെന്നാണ് താരത്തിന്റെ മറുപടി. 

കാലുകളിലൂടെ വന്‍തോതില്‍ രക്തം പ്രവഹിക്കുന്നതിനാലാണ് ഞരമ്പുകള്‍ ഇത്രയും തെളിഞ്ഞു കാണുന്നതിനു കാരണമെന്നാണ് വൈദ്യ വിദഗ്ധര്‍ പറയുന്നത്. മത്സരത്തിനിടയില്‍ വന്‍തോതില്‍ രക്തം കാലുകളിലൂടെ ഒഴുകും. ഇത്തരം മത്സരങ്ങള്‍ക്കുള്ള താരങ്ങള്‍ വ്യായാമത്തിലൂടെ കാലുകള്‍ക്കു കരുത്തു വര്‍ധിപ്പിക്കും. കാലുകളില്‍ കൂടുതല്‍ രക്തയോട്ടം നടക്കുന്നതിനായി ഇവര്‍ ഈ രീതിയിലുള്ള പരിശീലനമാണ് നടത്തുക. മാത്രമല്ല,  2,829 സൈക്കിള്‍ ചവിട്ടിയാല്‍ ആരുടെ കാലും ഇങ്ങനെയൊക്കെയാകും. ജീവനുണ്ടെങ്കില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു