ജീവിതം

ജോലിക്കെത്താന്‍ വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

റായ്ച്ചൂര്‍: ഓഫീസിലെത്താന്‍ വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ച് സഹപ്രവര്‍ത്തകന്‍. കര്‍ണാടകയിലെ സിന്ദാനൂര്‍ സിറ്റി കോര്‍പ്പറേഷനിലാണ് സംഭവം.

നസ്രീന്‍ എന്ന യുവതിയെ കാലുകൊണ്ട് ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താത്കാലിക ജോലിക്കാരനായ ശരണപ്പ എന്നയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

റംസാന്‍ നോമ്പു നോക്കുന്നതിനാല്‍ ജോലിക്കെത്തുമ്പോള്‍ വൈകുമെന്ന് യുവതി ഓഫീസില്‍ അറിയിച്ചിരുന്നു. മര്‍ദ്ദിച്ചതിന് ശേഷവും യുവതിയുടെ പിന്നാലെ പോയി ഇയാള്‍ അസഭ്യം പറയുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്