ജീവിതം

വെള്ളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വെള്ളം കെട്ടി നിര്‍ത്തിയ ടാങ്കില്‍ വീണുപോയ ആനക്കുട്ടിയെ രക്ഷിച്ച് ഗ്രാമവാസികള്‍. തമിഴ്‌നാട്ടിലെ നില്‍ഗിരി ബയോസ്‌ഫെയര്‍ റിസര്‍വില്‍ നിന്നും എത്തിയ അഞ്ച് മാസം മാത്രം പ്രായമുള്ള ആനക്കുട്ടിയാണ് ടാങ്കില്‍ വീണുപോയത്. 

ജൂണ്‍ 11ന് മൂന്ന് ആനകള്‍ റോഡിലിറങ്ങിയതായി ഗ്രാമവാസികള്‍ തങ്ങളെ വിളിച്ച് അറിയിച്ചിരുന്നു എന്ന് ഫോറസ്റ്റ് റേഞ്ചറായ പളനിരാജന്‍ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഈ ആനകളെ തിരിച്ച് പേടിപ്പിച്ച് കാട്ടിലേക്ക് തന്നെ അയച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് ഒരു കുട്ടിയാന വെള്ളത്തില്‍ കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 

ആനകളെ പേടിപ്പിച്ച് ഓടിക്കുന്നതിന് ഇടയില്‍ കുട്ടിയാന അബദ്ധത്തില്‍ ടാങ്കിലേക്ക് ചാടിയതാണോ എന്നും ഗ്രാമവാസികള്‍ക്ക് സംശയമുണ്ട്. ആനക്കുട്ടിയെ പിന്നീട് മറ്റ് ആനകളുടെ കൂട്ടത്തോടപ്പം എത്തിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്