ജീവിതം

പറന്ന് പറന്ന് വനിതാ ദിനമാഘോഷിച്ച് എയര്‍ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഫെബ്രുവരി 27ന്  എയര്‍ ഇന്ത്യയുടെ ഒരു വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നു. പൈലറ്റും സ്റ്റാഫുമെല്ലാം വനിതകള്‍. ലോകം മുഴുവന്‍ ചുറ്റിയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറങ്ങിയത്. 

വെറുതെയായിരുന്നില്ല എയര്‍ ഇന്ത്യയുടെ ലോകം ചുറ്റല്‍. വനിതാ ദിനത്തിന് മുന്നോടിയായി വനിതകളുമായി ലോകം ചുറ്റി ലോക റെക്കോര്‍ഡ് ഇടാനായിരുന്നു എയര്‍ ഇന്ത്യയുടെ പദ്ധതി. ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ആദ്യം പോയത്. ലോകം ചുറ്റിയതിന് ശേഷം അത്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ഫെബ്രുവരി 5ന് തിരിച്ച് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തി. 

പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ എയര്‍ലൈനാണ് എയര്‍ ഇന്ത്യ. പുതിയ പസഫിക് റൂട്ടിലൂടെ യാത്രയ്‌ക്കെ വേണ്ടിവരുന്ന സമയം മൂന്നു മണിക്കൂര്‍ വരെ കുറവാണ്. പൈലറ്റും ക്യാബിന്‍ ക്രൂവും വനിതകളായതിനു പുറമെ, ചെക്ക്-ഇന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് സ്റ്റാഫും, പറന്നുയരുന്നതിനും, ലാന്‍ഡ് ചെയ്യുന്നതിനും അനുമതി നല്‍കിയ ട്രാഫിക് കണ്‍ട്രോളേഴ്‌സും, പറക്കുന്നതിന് മുന്‍പ് വിമാനം പരിശോധിച്ച് എഞ്ചിനിയര്‍മാരുമെല്ലാം വനിതകളായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ