ജീവിതം

വെള്ളം തേടി രാജവെമ്പാല; ദാഹിച്ച് വലഞ്ഞ പാമ്പിന് വെള്ളം വായിലൊഴിച്ച് നല്‍കി ഗ്രാമവാസികള്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വരള്‍ച്ചയെ കടുത്തതോടെ വെള്ളം തേടി പുറത്തേക്കിറങ്ങിയ രാജവെമ്പാലയ്ക്ക് വെള്ളം നല്‍കി ഉത്തര കര്‍ണാടകയിലെ കൈഗ ഗ്രാമവാസികള്‍. രാജവെമ്പാലയുടെ വായിലേക്ക് കുപ്പിയില്‍ നിന്ന് വെള്ളമൊഴിച്ച് നല്‍കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

വരള്‍ച്ച തുടരുന്നതിനെ തുടര്‍ന്ന് കടുത്ത ജലക്ഷാമമാണ് ഗ്രാമത്തില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയ 12 അടി നീളമുള്ള രാജവെമ്പാലയ്ക്ക് വെള്ളം വായിലൊഴിച്ച് നല്‍കുന്നതിന് ഗ്രാമവാസികള്‍ക്ക് ഒരു പേടിയും തടസമായില്ല. രാജവെമ്പാലയ്ക്ക് വെള്ളം നല്‍കുന്ന വീഡിയോ ഒരു ദിവസം കൊണ്ട് അന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്