ജീവിതം

മൂന്നാം നിലയില്‍ നിന്ന് വീഴുന്ന കൈക്കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആറാം ക്ലാസുകാരി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: മൂന്നാമത്തെ നിലയില്‍ നിന്നും ആ കുഞ്ഞ് താഴേക്ക് പതിക്കുമ്പോള്‍ ഓടി മാറാനോ കാഴ്ച്ചക്കാരിയാകാനോ അല്ല ഈ ആറാം ക്ലാസുകാരി ശ്രമിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന കൈക്കുഞ്ഞിന് ഓടിച്ചെന്ന് കൈനീട്ടി പിടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. തന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും താഴെ വീണ കുഞ്ഞിനെ വാരിപ്പുണര്‍ന്ന് പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നും പെണ്‍കുട്ടി പരിശോധിക്കുന്നുണ്ട്. 

ചൈനയിലെ ഷിന്‍ഷിയാങ്ങില്‍ മെയ് 9നാണ് സംഭവം. ചെ കേ യു എന്ന ആറാം ക്ലാസുകാരി തെരുവിലൂടെ നടന്നു പോകുമ്പോള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീഴുന്ന കുഞ്ഞിനെ കൈനീട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നതും പിന്നീട് കൈയിലെടുക്കുന്നതുമായ ദൃശ്യങ്ങളാണ് ചൈനപ്ലസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സഹപാഠികള്‍ക്കൊപ്പം തെരുവിലൂടെ നടന്നു പോവുകയായിരുന്നു ചെന്‍ കേയു. പെട്ടെന്ന് തെരുവിനോട് ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളിലേക്ക് അവളുടെ ശ്രദ്ധതിരിയുകയും തന്റെ കൈകള്‍ നീട്ടി, നിമിഷങ്ങള്‍ക്കുള്ളില്‍  കെട്ടിടത്തിന് തൊട്ടു താഴേയ്ക്ക അവള്‍ നീങ്ങിയെങ്കിലും തൊട്ടപ്പുറത്തായി കൈക്കുഞ്ഞ് വഴിയില്‍ വീഴുകയായിരുന്നു. റോഡിനു സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കില്‍ തട്ടിയതിനാല്‍ കുഞ്ഞിന്റെ പരിക്ക് കാര്യമായില്ല.

രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടി അമ്മയെത്തേടിയാണ് മൂന്നാംനിലയിലെ തുറന്ന് കിടക്കുന്ന ജനാലയ്ക്കരികിലേക്കെത്തുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് കാര്യമായ പരിക്കുകളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ