ജീവിതം

കുട്ടിയെ കടിച്ചതിന് നായയ്ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: തീവ്രവാദികളെ നേരിടുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെടുകയാണെങ്കിലും ഒരു കുട്ടിയെ കടിച്ചതിന് നായയ്ക്ക് വധ ശിക്ഷ വിധിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. 

കുട്ടിയെ കടിച്ച പരിക്കേല്‍പ്പിച്ചെന്ന് കണ്ടെത്തിയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ നായയ്ക്ക് വധശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുടെ അധികൃതരെ സമീപിച്ചതോടെയാണ് നായയ്ക്ക് ശിക്ഷ ലഭിച്ചത്. 

എന്നാല്‍ അധികൃതരുടേത് ക്രൂരമായ വിധിയാണെന്ന് ആരോപിച്ച നായയുടെ ഉടമസ്ഥന്‍ രംഗത്തെത്തി. നായയ്ക്ക് വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ നായയുടെ ഉടമ അപ്പീലുമായി അഡീഷണല്‍ ഡപ്യൂട്ടി കമ്മിഷണറെ സമീപിച്ചു. 

ഒരു ആഴ്ചത്തെ തടവ് ശിക്ഷ നായ അനുഭവിച്ചു കഴിഞ്ഞു. ഇനിയും ശിക്ഷ നല്‍കുന്നത് ക്രൂരതയാണെന്ന് നായയുടെ ഉടമ പറയുന്നു. നായയ്ക്ക് നീതി ലഭിക്കുന്നതിനായി ഏത് കോടതി വരെ പോകുമെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ