ജീവിതം

വണ്ണം കുറച്ച് അധികം കൂടി പോയി; അങ്കിള്‍ ഫാറ്റ് ഇപ്പോള്‍ ഡയറ്റിലാണ്(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നിറയെ കുരങ്ങന്മാരുള്ള ഒരു കേന്ദ്രത്തില്‍ ചെന്നാല്‍ നമ്മളുടെ കയ്യിലുള്ള ഭക്ഷണങ്ങളിലോ മറ്റ് സാധനങ്ങളിലോ ആയിരിക്കും പൊതുവെ കുരങ്ങന്‍മാരുടെ ശ്രദ്ധ. ഭക്ഷണമാണെങ്കില്‍ വേണമെന്ന ആവശ്യം അവരുടെ ഭാഷയില്‍ മനുഷ്യര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും ഈ കുരങ്ങന്‍മാര്‍ മിടുക്കരാണ്. 

എന്നാല്‍ വിനോദ സഞ്ചാരികളില്‍ നിന്നും ഭക്ഷണവും സോഡയുമെല്ലാം കഴിച്ച്‌  ഇപ്പോള്‍ അനങ്ങാന്‍ പോലും ബുദ്ധിമുട്ടിലായിരിക്കുകയാണ് തായ്‌ലാന്‍ഡില്‍ അങ്കിള്‍ ഫാറ്റ് എന്ന കുരങ്ങ്. വനത്തിലെത്തിയ സഞ്ചാരികള്‍ ഉപേക്ഷിച്ചുപോകുന്ന ഫാസ്റ്റ് ഫുഡും സോഡയുമെല്ലാം കഴിച്ചാണ് അങ്കിള്‍ ഫാറ്റിന്റെ തൂക്കം വര്‍ധിച്ചത്.

പക്ഷെ കക്ഷിയിപ്പോള്‍ പക്കാ ഡയറ്റിലാണ്. പഴങ്ങളും, പച്ചക്കറികളും കഴിച്ച് വണ്ണം കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് അങ്കില്‍ ഫാറ്റ് എന്ന് പേരിട്ടിരിക്കുന്ന കുരങ്ങ്. അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന കുരങ്ങിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് തായ്‌ലാന്റിലെ വനപാലകരുടെ ശ്രദ്ധയിലെത്തിയതോടെയാണ് കുരങ്ങിന്റെ തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. 

26 കിലോയാണ് അങ്കിള്‍ ഫാറ്റിന്റെ ഭാരം. തായ്‌ലാന്‍ഡിലെ നിരത്തുകളില്‍ സ്വതന്ത്ര്യമായി നടക്കുന്ന കുരങ്ങുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കൗതുകമാണ്. ഈ വിനോദ സഞ്ചാരികള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതും പതിവാണ്. ഇതിലൂടെ ഇവിടെയുള്ള കുരങ്ങുകളുടെ തീക്കം ക്രമാതീധമായി വര്‍ധിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല