ജീവിതം

ത്വക്ക് രോഗം ബാധിച്ച യുവാവിനെ പ്രേതമാക്കി നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

ജനിക്കുന്ന സമയത്തുണ്ടാകുന്ന ത്വക്ക് രോഗങ്ങള്‍ ജീവിതകാലം മുഴുവന്‍ ചിലരെ വല്ലാതെ വേട്ടയാടും. ചര്‍മ്മത്തെ ബാധിക്കുന്ന രോഗങ്ങള്‍ ചിലപ്പോള്‍ ഒരാളുടെ മനുഷ്യ രൂപം തന്നെ ഇല്ലാതാക്കിയേക്കാം. അങ്ങിനെ ത്വക്ക് രോഗം മൂലം മുഖവും ശരീരവും വികൃതമായതിന്റെ പേരില്‍ പ്രേതമെന്ന നാട്ടുകാരുടെ വിളി കേള്‍ക്കുകയാണ് ഫിലിപ്പിന്‍ രാജ്യത്തെ അന്റോണിയോ റെലോജി. 

കത്തി കരിഞ്ഞതുപോലെയാണ് അന്റോണിയോയുടെ മുഖവും ശരീരവും. ആളുകളെ പേടിപ്പെടുത്തുന്ന രീതിയിലേക്ക് അന്റോണിയോയുടെ രൂപം മാറിയതോടെ വീടിന് പുറത്തിറങ്ങുന്നത്‌ ഈ ഇരുപത്തിയാറുകാരന്‍ ഉപേക്ഷിച്ചു. ഇച്ചിതിയോസിസ എന്ന അസുഖമാണ് അന്റോണിയോയുടെ രൂപം ഇങ്ങനെയാക്കിയത്. 

അന്റോണിയോയുടെ അസുഖത്തെ തുടര്‍ന്ന് അമ്മ പന്ത്രണ്ടാം വയസില്‍ അന്റോണിയോയെ ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മുമ്മയാണ് അന്റോണിയോയെ വളര്‍ത്തിയത്. ഇതുവരെ ചികിത്സയൊന്നും ചെയ്തിരുന്നില്ലെങ്കിലും ഇപ്പോള്‍ സഹായത്തിന് കുറച്ചുപേര്‍ മുന്നോട്ടു വന്നതോടെ ഗ്രാമത്തിന് പുറത്തുപോയി ചികിത്സ നടത്താന്‍ ഒരുങ്ങുകയാണ് അന്റോണിയോ. 

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലാണ് അന്റോണിയോയുടെ താത്പര്യം. ആരോഗ്യം ശരിയാകുന്നതോടെ ഒരു ഇലക്ട്രീഷ്യന്‍ ആകണമെന്നാണ് അന്റോണിയോയുടെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400