ജീവിതം

ചീങ്കണിക്കുഞ്ഞിന് ബിയര്‍ നല്‍കി: സൗത്ത് കരോളിനയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

സൗത്ത് കരോളിന: ചീങ്കണ്ണിക്കുഞ്ഞിന് ബലപ്രയോഗത്തിലൂടെ ബിയര്‍ നല്‍കിയ രണ്ട് യുവാക്കള്‍ സൗത്ത് കരോളിന സൗത്ത് കരോളിനയില്‍ അറസ്റ്റിലായി. ഇരുപതുകാരനായ ജോസസ് ആന്‍ഡ്രൂ ഫ്‌ളോയിഡ്, ഇരുപത്തിയൊന്നുകാരനായ സചാറി ലോയിഡ് ബ്രൗണ്‍ എന്നിവരെയാണ് സൗത്ത് കരോളിന നാച്വറല്‍ റിസോഴ്‌സസ് വിഭാഗം അറസ്റ്റു ചെയ്തത്.

സൗത്ത് കരോളിനയിലെ വന പ്രദേശത്തെത്തിയ സുഹൃത്തുക്കള്‍ ചീങ്കണ്ണി കുഞ്ഞിനെ പിടിച്ച്, ബലം പ്രയോഗിച്ച് വായ് തുറന്ന് ബിയര്‍ ഒഴിച്ചു നല്‍കുകയായിരുന്നു. മാത്രമല്ല കാറില്‍ വെച്ച് ബിയര്‍ നല്‍കുന്നതിന്റെ വീഡിയോ എടുക്കാനും യുവാക്കള്‍ മറന്നില്ല. അത് ഉടന്‍ തന്നെ സ്‌നാപ് ചാറ്റിലും ഫേസ്ബുക്കിലും പങ്കുവയ്ച്ചു. ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ട പലരും പ്രതിഷേധമറിയിക്കുകയുണ്ടായി. 

ചിത്രങ്ങള്‍ മൃഗസംരക്ഷകരുടെ ശ്രദ്ധിയില്‍പ്പെട്ടതോടെയാണ് ഇവര്‍ക്കെതിരെ പരാതി കൊടുത്തത്. യുവാക്കള്‍ 300 ഡോളര്‍ (ഏകദേശം 20000 രൂയോളം) പിഴയടക്കേണ്ടി വരും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു