ജീവിതം

ടോക്യോകാരുടെ ഈ അയല്‍വാസിക്ക് ശരീരമില്ല, പക്ഷെ സന്ദേശമയയ്ക്കും 

സമകാലിക മലയാളം ഡെസ്ക്

ലോകത്താദ്യമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടിന് വാസമൊരുക്കിയിരിക്കുകയാണ് ജപ്പാന്‍. ഭാവി എന്നര്‍ത്ഥം വരുന്ന ജപ്പാനീസ് വാക്കായ മിറായ് എന്നാണ് ബോട്ടിന് പേര് നല്‍കിയിരിക്കുന്നത്. ഭൗതിക ശരീരമില്ലാത്ത ബോട്ടിന് ഏഴ് വയസ്സുകാരന്റെ ബുദ്ധിവൈഭവം പ്രകടിപ്പിക്കാന്‍ സാധിക്കും. ടോക്യോയിലെ ഷിബുയ എന്ന സ്ഥലത്താണ് മിറായ്ക്ക് തമസസൗകര്യം നല്‍കിയിട്ടുള്ളത്. ഷിബുയ മിറായ് എന്നാണ് പൂര്‍ണ്ണ നാമം. ഇതോടെ സ്വന്തമായി റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടായിരിക്കുകയാണ് ഷിബുയ മിറായ്.

ശരീരമില്ലെങ്കിലും ലൈന്‍ മെസേജ്ജിംഗ് ആപ്പിലൂടെ മിറായ്ക്ക് മനുഷ്യരുമായി ആശയവിനിമയം നടത്താന്‍ സാധിക്കും. ഫോട്ടോകള്‍ എടുക്കുന്നതും ആളുകളെ നിരീക്ഷിക്കുന്നതുമാണ് മിറായുടെ വിനോദങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍