ജീവിതം

യൂബര്‍ ഡ്രൈവറുടെ ടിപ് ബോക്‌സും മോഷ്ടിച്ച് കടന്നുകളഞ്ഞ് സ്ത്രീ; മോഷണം കാറിലെ ക്യാമറയ്ക്ക് നേരെ നോക്കി

സമകാലിക മലയാളം ഡെസ്ക്

കാറിലെ ക്യാമറയ്ക്ക് നേരെ തന്നെ നോക്കി ഡ്രൈവറുടെ ടിപ് ബോക്‌സില്‍ നിന്നും പണം മോഷ്ടിച്ച് യുവതി. യൂബര്‍ ടാക്‌സി ഡ്രൈവറുടെ പണമായിരുന്നു യുവതി മോഷ്ടിച്ചെടുത്ത്. 

രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ന്യൂയോര്‍ക്ക് സിറ്റിയില്‍ യൂബര്‍ കാറില്‍ നിന്നും ഇറങ്ങുന്നതിന് ഇടയിലായിരുന്നു പണവും കൈക്കലാക്കിയത്. മൂവരും കണ്‍വെട്ടത്ത് നിന്നും മറഞ്ഞതിന് ശേഷമാണ് ഡ്രൈവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. 

എന്നാല്‍ സംഭവം യൂബര്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന് ഡ്രൈവര്‍ പറയുന്നു. മോഷണം നടത്തിയവര്‍ ഇതിന് ശേഷം അവരുടെ അക്കൗണ്ട് ഡീ ആക്റ്റീവേറ്റ് ചെയ്തതായി യൂബര്‍ വ്യക്തമാക്കി. യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് ടിപ്പുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും യൂബര്‍ അധികൃതര്‍ സംഭവത്തിന് ശേഷം പ്രതികരിച്ചു. 

ന്നുകളഞ്ഞ് സ്ത്രീ; മോഷണം കാറിലെ ക്യാമറയ്ക്ക് നേരെ നോക്കി ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. എന്നാല്‍ തിരക്കുകള്‍ കാരണം പൊലീസില്‍ പരാതി നല്‍കാന്‍ സാധിച്ചില്ലെന്ന് ഡ്രൈവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം