ജീവിതം

ധോണിക്ക് ദാഹമകറ്റാന്‍ വെള്ളക്കുപ്പിയുമായി കുഞ്ഞുസിവ: മുംബൈ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ നിന്നുള്ള കാഴ്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ മഹേന്ദ്രസിങ് ദോണിക്ക് കളിക്കിടെ ദാഹമകറ്റാന്‍ വെള്ളം കൊണ്ടുകൊടുക്കുന്ന മകള്‍ സിവയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ഗ്രൗണ്ടിനു ചുറ്റം ഔാടിനടക്കുന്ന സിവയുടെ ചിത്രം വ്യത്യസ്ത ക്യാപ്ഷനോടു കൂടി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. 

മുംബൈയിലെ സ്‌പോര്‍ട് കോംപ്ലക്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ടീമും ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ നയിച്ച ടീമും തമ്മില്‍ ഇന്നലെ നടന്ന സൗഹൃദമത്സരത്തില്‍ ധോണിയുടെ വളച്ചുള്ള ഷോട്ട് എല്ലാവരുടെയും മനം കവര്‍ന്നെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രിയമായ കാഴ്ച സിവ തന്നെയായിരുന്നു.

കുഞ്ഞു സിവ മത്സരം ആസ്വദിക്കുന്നതും ഇടവേളകളില്‍ ധോണിക്ക് കുപ്പിവെള്ളം കൊണ്ടുകൊടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മാലാഖയെപ്പോലെ തോന്നിക്കുന്ന വെള്ള ഉടുപ്പും പിങ്ക് നിറത്തിലുള്ള ഷൂസുമായിരുന്നു സിവയുടെ വേഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)