ജീവിതം

നൂറ് കോടി രൂപ കൊണ്ട് ക്ഷേത്രം അലങ്കരിക്കുന്നു; പണവും ആഭരണങ്ങളും വയ്ക്കാന്‍ ക്ഷേത്രത്തില്‍ സ്ഥലമില്ലാതെയായി

സമകാലിക മലയാളം ഡെസ്ക്

രത്‌ലം: മധ്യപ്രദേശിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ അത്ഭുതപ്പെടുത്തുക ദൈവമായിരിക്കില്ല. പകരം ഓരോ കോണിലും പണം കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടായിരിക്കും അവര്‍ അമ്പരക്കുക. നൂറ് കോടി രൂപ വില മതിക്കുന്ന നോട്ടുകളും, ആഭരണങ്ങളുമെല്ലാമായിട്ടാണ് ക്ഷേതം അലങ്കരിച്ചിരിക്കുന്നത്. 

ദിപാവലിയോടനുബന്ധിച്ച് ഭക്തര്‍ പണവും ആഭരണങ്ങളും ക്ഷേത്രത്തിലേക്ക് നല്‍കും. ഇത് ക്ഷേത്രം തന്ത്രി ക്ഷേത്രത്തിനുള്ളിലെ ഗര്‍ഭ ഗൃഹയില്‍ സൂക്ഷിക്കും. പിന്നീട് ഇതെല്ലാം ഉപയോഗിച്ച് ക്ഷേത്രം അലങ്കരിക്കും. ഈ സ്വര്‍ണവും, പണവുമെല്ലാം തിരിച്ച് ഭക്തര്‍ക്ക് കൊടുക്കുകയും ചെയ്യും. 

ഭക്തര്‍ നല്‍കിയ പണവും ആഭരണങ്ങളും വയ്ക്കാന്‍ ഇപ്പോള്‍ സ്ഥലം തികയുന്നില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ക്ഷേത്രത്തിലെ ഓരോ മുക്കും മൂലയും പണവും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച് കഴിഞ്ഞിട്ടും പിന്നെയും വിലകൂടിയ വസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ തരികയാണെന്നും അവര്‍ പറയുന്നു. 

കോടിക്കണക്കിന് രൂപയുടെ പണവും ആഭരണങ്ങളും കൊണ്ട് അലങ്കരിക്കുന്നതിനാല്‍ ക്ഷേത്രത്തിന്റെ സുരക്ഷയും മധ്യപ്രദേശ് പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു