ജീവിതം

മുടി വളര്‍ത്തിയവരെ കാണുമ്പോള്‍ കഞ്ചാവാണെന്ന് പറയുന്നവര്‍ കാണാന്‍; മുടി കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കി അമ്മയ്ക്ക് ജന്മദിന സമ്മാനം

സമകാലിക മലയാളം ഡെസ്ക്

താടിയും മുടിയും വളര്‍ത്തിയ യുവാക്കളെ കാണുമ്പോള്‍ അവര്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം. വിനായകന്‍ എന്ന യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ആ ചിന്ത ഇപ്പോഴും മാറ്റമില്ലാതെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. 

ഈ പൊതുബോധത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാണ് മഹാരാജാസ് വിദ്യാര്‍ഥിയായ അജി തന്റെ നീളന്‍ മുടി അര്‍ബുദ രോഗ ബാധിതര്‍ക്കായി നല്‍കിയത്. അമ്മയുടെ പിറന്നാള്‍ ദിവസമായിരുന്നു സമ്മാനമായി അജി മുടി മുറിച്ച് അര്‍ബുദ ബാധിതര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്തത്. അമ്മയുടെ ജന്മദിനത്തിന് നല്ലൊരു കാര്യം ചെയ്യാമെന്ന് കരുതിയാണ് മുടി ഡൊണേറ്റ് ചെയ്യാന്‍ എത്തിയതെന്ന് അജി പറയുന്നു.

മഹാരാജാസ് കോളെജിലെ ഫിലോസഫി വിഭാഗം വിദ്യാര്‍ഥിയായിരുന്നു അജി കൊച്ചി സ്വദേശിയാണ്. കളമശേരിയിലെ ഹോമോസാപ്പിയന്‍സ് സലൂണിലൂടെയാണ് അജി മുടി മുറിച്ച് അര്‍ബുദ ബാധിതര്‍ക്കായി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ