ജീവിതം

പിന്നില്‍ കാട് കത്തി എരിയുമ്പോഴും കളി തുടരണം; കാട്ടുതീ പടരവേ ഗോള്‍ഫ് കളി വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ജെന്‍ഡില്‍മാന്‍മാരുടെ കളിയാണെന്നാണ് പറയാറ്. അങ്ങിനെയെങ്കില്‍ ഈ ഫോട്ടോ കണ്ട് കഴിഞ്ഞാല്‍ ഗോള്‍ഫിനെ ധീരന്മാരുടെ കളി എന്ന് പറയേണ്ടി വരും. 

പിന്നില്‍ കാട് കത്തി എരിയുമ്പോഴും കളിക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ അതിനെ ധീരന്മാരുടെ കളി എന്നല്ലാതെ എന്താണ് പറയുക. അമേരിക്കയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ കാട് തീപിടുത്തമായി വിലയിരുത്തുന്ന, കൊളംബിയ നദിയുടെ മലയിടുക്കുകളിലുണ്ടായ തീപിടുത്തതിന് ഇടയിലാണ് ഗോള്‍ഫ് കളി. 

പിന്നില്‍ കാട്ട് തീ പടരുമ്പോഴും കളി തുടരുന്ന ചിത്രം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. 33,400 ഏക്കര്‍ വനഭൂമിയാണ് അഗ്നിക്കിരയായത്. വനം കത്തിയെരിയുന്നതിന് ഇടയിലുള്ള നദിക്ക് ഇക്കരെ നിന്നാണ് ഒരു റൗണ്ട് കൂടി തീര്‍ത്തേക്കാമെന്ന് പറഞ്ഞ് താരങ്ങള്‍ ഗോള്‍ഫ് കളി തുടര്‍ന്നത്. ഞങ്ങളുടെ താരങ്ങള്‍ ആ റൗണ്ട് കൂടി തീര്‍ക്കാന്‍ നിശ്ചയിച്ച് ഉറപ്പിച്ചെന്നായിരുന്നു ബെക്കോണ്‍ റോക്ക് ഗോള്‍ഫ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് കൊണ്ട് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു