ജീവിതം

മോഷ്ടിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഇവരുടെ പക്കല്‍ ഒന്നൊന്നര മറുപടിയുണ്ട്; ഇവിടെ പുസ്തകങ്ങള്‍ രാത്രിയിലും നിരത്തുകളില്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ പാരമ്പര്യവും, മൂല്യങ്ങളുമാണ് ഓരോ രാജ്യത്തിന്റേയും മുതല്‍ക്കൂട്ട്. പക്ഷെ സംഘര്‍ഷം തച്ചുടച്ച ഇറാഖ് പോലൊരു രാജ്യത്ത് നിന്നാണ് മൂല്യങ്ങളുടെ നന്മ പറയുന്ന ഇത്തരമൊരു വാര്‍ത്ത വരുന്നത് എന്ന് പറഞ്ഞാല്‍ ആദ്യം ആരുമൊന്ന് സംശയിക്കും. 

ഇറാഖില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന പുസ്തകങ്ങള്‍ രാത്രിയില്‍ പോലും തെരുവീഥികളില്‍ നിന്നും മാറ്റാറില്ല. പുസ്തകങ്ങള്‍ മോഷ്ടിക്കപ്പെടില്ലേ എന്ന ചോദ്യത്തിനുള്ള അവരുടെ ഉത്തരമാണ് ശരിക്കുമുള്ള ഇറാഖിനെ നമുക്ക് കാണിച്ചു തരുന്നത്. വായിക്കുന്ന ഒരാള്‍ മോഷ്ടിക്കില്ല, കള്ളനോ വായിക്കാറുമില്ല. 

രാത്രിയില്‍ പുസ്തകങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിവയ്ക്കാത്തത് എന്ത് എന്ന ചോദ്യത്തിനുളള അവരുടെ ഉത്തരം ലളിതമാണ്, എന്നാല്‍ ഒരുപാട് ചിന്തകള്‍ക്ക് തുടക്കമിട്ടു തരുന്നതും. നിരത്തുകളില്‍ ഒരു മുന്‍കരുതലുമില്ലാതെ നിരത്തി വെച്ചിരിക്കുന്ന പുസ്തകങ്ങളുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

എന്നാല്‍ നിരത്തി വെച്ചിരിക്കുന്ന പുസ്തകങ്ങളല്ല, അങ്ങിനെ വയ്ക്കുന്നതിന് പിന്നിലെ ലോജിക്കാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. വായിക്കുന്ന ഒരു വ്യക്തി തന്റെ അറിവ് പങ്കുവയ്ക്കാനായിരിക്കും ശ്രമിക്കുക. അങ്ങിനെ ഉള്ള ഒരാള്‍ മോഷ്ടിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍