ജീവിതം

കോട്ടയത്ത് ബെന്‍സ് കാറിനെ ഇടിച്ചു തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

കെഎസ്ആര്‍ടിസി ബസുകളുടെ കുതിപ്പ് ചിലയിടങ്ങളില്‍ സ്വകാര്യ ബസുകളുടെ പാച്ചിലുകളെ വെട്ടിക്കും. അങ്ങിനെ കുതിച്ച ഒരു കെഎസ്ആര്‍ടിസി ബസ് കാറിനെ ഇടിച്ചു തെറിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

കോട്ടയം എസ്സാര്‍ പമ്പിന് മുന്നിലായിരുന്നു സംഭവം. പമ്പിലേക്ക് കയറാനായി വരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്നും അമിത വേഗതയില്‍ വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഗുരുതര പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

എന്നാല്‍ കെഎസ്ആര്‍ടിസി ബസിന്റെ വേഗ കൂടുതലിനൊപ്പം കാര്‍ ഡ്രൈവറിന്റെ അശ്രദ്ധയും അപകടത്തിന് കാരണമായി. ഇന്‍ഡിക്കേറ്റര്‍ ഇടാതെ ഹസാര്‍ഡ് ഇന്‍ഡിക്കേറ്ററായിരുന്നു പമ്പിലേക്ക് തിരിയുന്നതിന് മുന്‍പ് കാര്‍ ഡ്രൈവര്‍ ഇട്ടിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്