ജീവിതം

പരസ്യം കൊടുത്തത് വെറുതെയായില്ല: രഞ്ജിഷിന് വധുവിനെ ഫേസ്ബുക്ക് തന്നെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഒരുപാട്കാലം വിവാഹാലോചനകളുമായി നടന്നിട്ടും ജീവിതപങ്കാളിയെ കിട്ടാതായപ്പോഴാണ് രഞ്ജിഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റു ഡിമാന്റുകളില്ല. എന്നിങ്ങനെയായിരുന്നു ഈ യുവാവിന്റെ പോസ്റ്റ്.

തന്റെ വീടിന്റെ മുന്നില്‍ നിന്ന് അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നെടുത്ത സെല്‍ഫിയോടു കൂടി അപ്ലോഡ് ചെയ്ത പോസ്റ്റ് അന്ന് സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ പോസ്റ്റിന് ഫലമുണ്ടായി എന്ന് സൂചിപ്പിച്ചുകൊണ്ട് രഞ്ജിഷ് മറ്റൊരു പോസ്റ്റ് കൂടി അപ്ലോഡ് ചെയ്തിട്ടുണ്ട്. 

രഞ്ജിഷിന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് 
 

'ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയയ്ക്കും നന്ദി. #facebookmatrimony ഉപകാരപ്പെടട്ടെ എന്നാണ് രഞ്ജിഷ് ഫേസ്ബുക്കില്‍ കുറിച്ചത്. അഭിനന്ദനങ്ങള്‍ അറിയിച്ച് കൊണ്ട് നിരവധി ആളുകള്‍ പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. മഞ്ചേരിയില്‍ ഫോട്ടോഗ്രഫറായ രഞ്ജീഷിന് ഇതിനിശേഷം നിരവധി വിവാഹാലോചനകളാണ് ഫേസ്ബുക്ക് വഴി വന്നുകൊണ്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ