ജീവിതം

കഥയും പാട്ടും പറച്ചിലുമൊക്കെയായി ഒരിടം: അര്‍ദ്ധ

സമകാലിക മലയാളം ഡെസ്ക്

ഴുത്തും വായനയും നാടകവും സിനിമയും പാട്ടുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് സ്വസ്ഥമായിരിക്കാന്‍ ഒരിടം. പല വിഷയങ്ങളിലുള്ള വര്‍ക്ക്‌ഷോപ്പ്‌സ്, നാടകമാവാം, അഭിനയമാകാം, പെയിന്റിംഗ്, ക്രാഫ്റ്റ് അങ്ങനെ തുടങ്ങി എല്ലാം അവിടെയുണ്ടാകും. ഈയിടത്തിന്റെ പേരാണ് അര്‍ദ്ധ. 

ഒരു കുഞ്ഞു ഇടമുണ്ടാക്കീട്ടുണ്ട്... ഇടങ്ങള്‍ നഷ്ടപ്പെട്ടു പോണ ഇക്കാലത്ത് കുറച്ച് പേര്‍ കുറേ കഷ്ടപ്പെട്ടു ഇണ്ടാക്കിയ ഒരു കുഞ്ഞു സ്ഥലം... ഇങ്ങനെയാണ് അര്‍ദ്ധയെക്കുറിച്ച് അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. നടിയും പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കറാണ് ഈ സംരഭം തുടങ്ങിയിരിക്കുന്നത്. ഹിമയ്‌ക്കൊപ്പം സുഹൃത്തുക്കളും അര്‍ദ്ധയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. 

പല വിഷയങ്ങളിലുള്ള വര്‍ക്ക്‌ഷോപ്പ്‌സ് ഇവിടെ നടത്തും. നാടകം, അഭിനയം, പെയിന്റിംഗ്, ക്രാഫ്റ്റ് അങ്ങനെ തുടങ്ങി വിവിധ തരത്തിലുള്ള വര്‍ക്ക്‌ഷോപ്‌സുകള്‍ ഇവിടെ നടത്തും. കൂടാതെ പെര്‍ഫോമന്‍സസ്, ഇന്ററാക്ഷന്‍സ്, പ്രൊഡക്ഷന്‍സ് എന്നിവയും നടത്തും. പുറമെ നിന്നുള്ള പരിചയ സമ്പന്നരായ ആളുകള്‍ വന്ന് ക്ലാസുകല്‍ നടത്തും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ച് ഇവിടെ യാതൊരു മടിയും കൂടാതെ പെര്‍ഫോം ചെയ്യാം. ആറു മാസം കഴിയുന്നതോടു കൂടി ഒരു സിനിമ തന്നെ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് ആലോചനയുണ്ട്. ഏതായാലും കുട്ടികള്‍ക്ക് വേനലവധിക്കാലം കഴിയുമ്പോഴേക്കും ഒരുപാട് നല്ല ഓര്‍മ്മകളും ഒരുപിടി അനുഭവങ്ങളുമായി തിരിച്ച് പോകാം. 

കൊച്ചിയില്‍ കടവന്ത്രക്കടുത്ത് ഇളംകുളത്താണ് അര്‍ദ്ധ എന്ന ഈ സ്ഥലം. ഇന്നാണ് അര്‍ദ്ധയുടെ ഉദ്ഘാടനം നടത്തുന്നത്. എന്നാല്‍ ഒരു പരമ്പരാഗത രീതിയിലുള്ള ഉദ്ഘാടനമൊന്നും അവിടപ്പോയാല്‍ കാണാന്‍ കഴിയില്ലെന്നാണ് ഹിമ ശങ്കര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട, താല്‍പര്യമുള്ള വ്യക്തികള്‍ വന്ന് എല്ലാവരും കൂടിച്ചേര്‍ന്നാണ് അര്‍ദ്ധയുടെ ഉദ്ഘാടനം നടത്തുന്നത്. 12, 13, 14 തീയതികളില്‍ അര്‍ധയിലേക്ക് ഏവര്‍ക്കും കടന്നു ചെല്ലാം. തങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള പ്രകടനങ്ങള്‍ കാഴ്ച വെക്കാം. ഈ മൂന്ന് ദിവസങ്ങളില്‍ പ്രത്യേകിച്ച് ഫീസൊന്നും വേണ്ട. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്