ജീവിതം

മുഖത്തും കഴുത്തിലും തുളച്ചു കയറിയ അമ്പുമായി ജീവിക്കുന്ന മാനുകള്‍; മനുഷ്യ ക്രൂരതയുടെ ഇരകളാണ് ഈ ജീവികള്‍

സമകാലിക മലയാളം ഡെസ്ക്

മാനുകളുടെ ചിത്രം മനസാക്ഷിയുള്ള ആര്‍ക്കും കണ്ടുനില്‍ക്കാനാവില്ല. ശരീരത്തില്‍ മറുപുറം തുളച്ചു കൊണ്ട് കടന്നു പോയ അമ്പുമായി ജീവിക്കുന്ന മാനുകള്‍. മനുഷ്യന്മാരുടെ ക്രൂരതയ്ക്ക് ഉദാഹരണമായി പറയാന്‍ ഇതിലും മികച്ച ചിത്രമില്ല. യുഎസ് സ്റ്റേറ്റായ ഒറിഗോണിലെ കാട്ടിലാണ് മുഖത്തും കഴുത്തിലുമായി അമ്പ് തുളച്ചു കയറിയ നിലയില്‍ മാനുകളെ കണ്ടെത്തിയത്. 

എന്നാല്‍ ഇത് ചെയ്തവരെ എങ്ങനെയും അകത്താക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍. കുറ്റവാളികളെക്കുറിച്ച് സൂചന കൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് വന പാലകരും പൊലീസും അറിയിച്ചിരിക്കുന്നത്. എന്നാല്‍ അമ്പ് കൊണ്ടത് മാനുകളുടെ ജീവന് ഭീഷണിയായിട്ടില്ല. ഭക്ഷണം കഴിക്കാനും നടക്കാനും ഇവയ്ക്ക് കഴിയുന്നുണ്ട്. ഇവയുടെ ശരീരത്തില്‍ നിന്ന് അമ്പ് എടുത്തു കളയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ മാനുകളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇതിന് തടസമാകുന്നത്. മാനുകളെ കണ്ടെത്തി മയക്കി അമ്പ് നീക്കം ചെയ്യാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍.

കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒന്നേകാല്‍ ലക്ഷത്തിന് മുകളിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. അമ്പ് കൊണ്ടിട്ടുള്ള മാനുകളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. എന്നാല്‍ വേട്ടക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള അമ്പ് അല്ല മാനിന്റെ ശരീരത്തില്‍ കാണുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്