ജീവിതം

രോഗാവസ്ഥയിലായ അഭിജിത്തിന് ആശ്വാസമേകാന്‍ ലാലേട്ടനെത്തി: മകന്റെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷത്തില്‍ കുടുംബം

സമകാലിക മലയാളം ഡെസ്ക്

രു വൃക്കകളും തകാരാറിലായി ഗുരുതരമായ രോഗാവസ്ഥയോട് മല്ലിടുകയാണ് അഭിജിത്ത് എന്ന ആണ്‍കുട്ടി. മോഹന്‍ലാല്‍ ആരാധകനായ ഇവന്റെ വലിയ ആഗ്രഹമായിരുന്നു താരത്തെ ഒന്ന് നേരില്‍ കാണണമെന്ന്. ഒടുവില്‍ കുഞ്ഞു ആരാധകനായ അഭിജിത്തിനെ കാണാന്‍ ഒടുവില്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയായിരുന്നു. ഇപ്പോള്‍ ആ സ്വപ്‌നം നിറവേറിയതിന്റെ സന്തോഷത്തിലാണ് അഭിജിത്തിന്റെ കുടുംബം. 

തിരുവനന്തപുരത്ത് വച്ചാണ് മോഹന്‍ലാല്‍ അഭിജിത്തിനെയും കുടുംബത്തെയും കണ്ടത്.  അഭിജിത്തിന്റെ ചികിത്സയ്ക്കായി സഹായം നല്‍കാനുള്ള ഏര്‍പ്പാടും മോഹന്‍ലാല്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

സമൂഹ മാധ്യമങ്ങളിലൂടെയാണ് അഭിജിത്തിന്റെ കഥ പുറംലോകം അറിയുന്നത്. മോഹന്‍ലാലിനെ കാണിച്ചു തരാമെന്ന് പറഞ്ഞ് അഭിജിത്തിനെയും കുടുംബത്തെയും ആരോ പറ്റിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്ന് മോഹന്‍ലാലിനെ കാണാനുള്ള അവസരം ഒരുക്കുമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ രംഗത്തെത്തി. 

മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് അഭിജിത്ത്. തന്റെ രോഗത്തിന്റെ ഗൗരവമൊന്നും ഈ കുട്ടിക്ക് അറിയില്ല. മോഹന്‍ലാലിനെ നേരില്‍ കാണണം എന്നത് അവന്റെ വലിയ ആഗ്രഹമായിരുന്നു. ആരാധകരില്‍ നിന്നാണ് അഭിജിത്തിന്റെ അവസ്ഥ മോഹന്‍ലാല്‍ അറിയുന്നത്. തിരുവനന്തപുരത്ത് എത്തുന്ന ദിവസം കാണാമെന്ന് അദ്ദേഹം വാക്കുപാലിക്കുകയും ചെയ്തു. 

അഭിജിത്തിന്റെ ചികിത്സയ്ക്ക് വന്‍തുക ആവശ്യമാണ്. വൃക്ക ദാനം ചെയ്യാന്‍ അച്ഛന്‍ തയ്യാറാണ്. പക്ഷേ അതിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ കുടുംബം. വൃക്ക മാറ്റിവയ്ക്കുന്നതിന് മുന്‍പ് മൂത്രസഞ്ചിയ്ക്ക് ഒരു ഓപ്പറേഷന്‍ ചെയ്യണം. ഓപ്പറേഷന് ആകെ 15 ലക്ഷം രൂപ ചെലവുവരും.

ഹോട്ടല്‍ തൊഴിലാളിയാണ് അഭിജിത്തിന്റെ അച്ഛന്‍ വിജയകുമാരന്‍. അഭിജിത്തിനെ നോക്കാന്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നു അദ്ദേഹത്തിന്. അഭിജിത്തിന്റെ സഹോദരന്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും