ജീവിതം

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് ആരോഗ്യസംരക്ഷണത്തിനുള്ള മരുന്ന് , കിട്ടിയത് ചത്ത മുതലക്കുഞ്ഞിനെ !

സമകാലിക മലയാളം ഡെസ്ക്

ബെയിജിംഗ് : ശരീരപുഷ്ടിക്കുള്ള മരുന്നുകള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നതാണ് സാങ് എന്ന ചൈനീസ് പെണ്‍കുട്ടി. കയ്യില്‍ കിട്ടിയതാവട്ടെ ചീഞ്ഞു തുടങ്ങിയ മുതലക്കുഞ്ഞിന്റെ ജഡവും. ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കായ വെയ്‌ബോയിലാണ് യുവതി ഈ വീഡിയോ പങ്കുവച്ചത്. 

പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുതലക്കുഞ്ഞിനെ അയച്ച സ്ഥലം പാക്കറ്റിലെ ക്യു ആര്‍ കോഡില്‍ നിന്നും കണ്ടെത്തി. മുതല വളര്‍ത്തല്‍ ഫാമില്‍ നിന്നും കൈമാറിയ സിയാമീസ് ഇനത്തില്‍ പെട്ട മുതലക്കുഞ്ഞായിരുന്നു പാക്കറ്റിനുള്ളില്‍ ഉണ്ടായിരുന്നത്. മാംസത്തിനായും തോല്‍ എടുക്കുന്നതിനായും മുതല വളര്‍ത്തുന്നത് ചൈനയില്‍ അനുവദയനീയമാണ്. 

കൊറിയര്‍ കമ്പനിക്ക് പറ്റിയ കൈയബദ്ധത്തെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അയയ്ക്കുമ്പോള്‍ മുതലക്കുഞ്ഞിന് ജീവനുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്