ജീവിതം

അറവുശാലയില്‍ നിന്ന് രക്ഷപ്പെട്ട് ദ്വീപില്‍ താമസം ആരംഭിച്ച പശുവിന് ദാരുണാന്ത്യം; രക്ഷിക്കാനുള്ള ശ്രമമാണ് ഹീറോയുടെ ജീവനെടുത്തത്

സമകാലിക മലയാളം ഡെസ്ക്

റവുശാലയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഒറ്റയ്ക്ക് ഒരു ദ്വീപില്‍ ജീവിതം ആരംഭിച്ച പോരാളിയായ പശു അവസാനം മരണത്തിന് കീഴടങ്ങി. ദ്വീപില്‍ കാട്ടുപോത്തുകള്‍ക്കൊപ്പം ജീവിക്കുകയായിരുന്ന പശുവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയിലാണ് ജീവന്‍ വെടിഞ്ഞത്. മയക്കുവെടിവെച്ച് വീഴ്ത്തിയ പശു പിന്നീട് ബോധം വീണ്ടുടുത്തില്ല. പിടിക്കപ്പെടുമെന്ന ഭീതിയായിരിക്കാം മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടങ്ങളാണ് ഇവളെ ഹീറോയാക്കി മാറ്റിയത്. 

പോളണ്ടില്‍ നിന്നുള്ള പശുവാണ് തന്റെ നിലനില്‍പ്പിനായി പോരാട്ടം നടത്തി അവസാനം മരണത്തിന് കീഴടങ്ങിയത്. അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ലോറിയില്‍ കയറാതെ ഓടി രക്ഷപ്പെട്ട പശു അവസാനം എത്തിയത് നൈസ തടാകത്തിന് സമീപമാണ്. പുറകെ വരുന്ന ഫാമിലെ ജീവനക്കാരെ കണ്ട പശു തടാകം നീന്തിക്കടന്ന് ദ്വീപുകളില്‍ ഒന്നില്‍ അഭയം തേടുകയായിരുന്നു. ഇതോടെ പശുവിനെ തിരിച്ചുകൊണ്ടുവരാന്‍ ഉടമയായ ലുകസസ് നിരവധി തവണ ശ്രമിച്ചു. എന്നാല്‍ മനുഷ്യരുടെ ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ അത് ഉടന്‍ തൊട്ടടുത്ത ദ്വീപിലേക്ക് കടക്കും. 

എന്നാല്‍ ഈ ദ്വീപുകള്‍ തീരെ ചെറുതായിരുന്നു. മതിയായ ഭക്ഷണം പോലും അവിടെയുണ്ടായില്ല. അതിനാല്‍ ഉടമ ഇവള്‍ക്ക് ആവശ്യമായ ഭക്ഷണം ഇവിടെ എത്തിച്ചിരുന്നു. എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തിരുന്നത്. പോരാട്ട കഥകള്‍ പുറത്തായതോടെ പശുവിനെ പിന്തുണച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ ഹീറോ കൗ എന്ന് പേരുവരെ അവള്‍ക്ക് ലഭിച്ചു. ദ്വീപില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് പശുവിനെ മൃഗശാലയിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് അവസാനം പശുവിന്റെ ജീവന്‍ എടുത്തത്. 

മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരു ദ്വീപില്‍ നിന്ന് പശുവിനെ കണ്ടെത്തിയത്. പിടിച്ചുകെട്ടി കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ ബോധം കെടുത്തുന്നതിനായി മയക്കുവെടി വെച്ചു. മൂന്ന് തവണയാണ് പശുവിന് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് ബോധരഹിതയായ പശുവിനെ കരയിലേക്ക് കൊണ്ടുവന്ന് ട്രക്കിലേക്ക് മാറ്റി എന്നാല്‍ അപ്പോഴേക്കും പശും ജീവന്‍വെടിഞ്ഞിരുന്നു. 

പിടിക്കുന്നതിലുള്ള സമ്മര്‍ദ്ദമായിരിക്കും മരണത്തിന് കാരണമായതെന്നാണ് സുരക്ഷ സംഘത്തിലുള്ളവര്‍ പറയുന്നത്. ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്. നാല് ആഴ്ചത്തെ സ്വതന്ത്ര്യ ജീവിതത്തിന് ശേഷമാണ് ഇവള്‍ വിടപറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ