ജീവിതം

ബാല്‍ക്കണിയില്‍ അപകടകരമായ തരത്തില്‍ സെക്‌സിന് ശ്രമം ; യുവതി മരിച്ച സംഭവത്തില്‍ മുന്‍ ബ്രിട്ടീഷ് സൈനികന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പട്ടായ : തായ്‌ലന്‍ഡിലെ പട്ടായയിലെ റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നിന്നും യുവതി താഴേക്ക് വീണ് മരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് മുന്‍ സൈനികന്‍ അറസ്റ്റില്‍. ബ്രിട്ടീഷ് മുന്‍ പട്ടാളക്കാരനായ വോര്‍സെസ്റ്റര്‍ സ്വദേശി റീസെ വെല്ലയാണ് തായ്‌ലന്‍ഡ് പൊലീസിന്റെ പിടിയിലായത്. 

തായ്‌ലന്‍ഡിലെ പ്രശസ്തമായ പട്ടായയിലെ റിസോര്‍ട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് അകകടകരവും സാഹസികവുമായി സെക്‌സിന് ശ്രമിക്കവെയാണ്, ലൈംഗിക തൊഴിലാളിയായ 26 കാരി കാല്‍ വഴുതി താഴെ വീണത്. ബാര്‍ഗേളായ വാനനിപ ജാന്‍ഹ്വാത്തോണാണ് മരിച്ചത്. 

ബാല്‍ക്കണിയില്‍ നിന്നുമുള്ള വീഴ്ചയില്‍ യുവതിക്ക് തലക്ക് ഗുരുതര പരുക്കേറ്റതാണ് മരണ കാരണം. നഗ്‌നയായി താഴോട്ട് വീണ യുവതിയുടെ ശരീരത്തില്‍ നിരവധി പൊട്ടലുകളുണ്ടായിട്ടുമുണ്ട്. തുടര്‍ന്ന് റിസോര്‍ട്ടിലെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങളും ഉപയോഗിക്കാത്ത നിരവധി ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. 

അറസ്റ്റിലായ റീസെ വെല്ല മുന്‍പ് ലൈംഗിക പീഡനക്കേസിലെ പ്രതിയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ അഞ്ചുവര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. 

ബ്രിട്ടീഷ് സേനയിലെ റോയല്‍ ലോജിസ്റ്റിക്‌സ് കോര്‍പ്‌സില്‍ അംഗമായിരുന്ന 25 കാരനായ, റീസെ വെല്ല പിഎസ്ടിഡി എന്ന മാനസിക രോഗത്തെ തുടര്‍ന്നാണ് സൈനിക സേവനം അവസാനിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. റീസെയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ച കുടുംബം, അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയും പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്