ജീവിതം

പ്രായം ഒരു വിലങ്ങുതടിയാകരുത്; 77ാം വയസില്‍ ഇവര്‍ പെരുവിരല്‍ ഉറപ്പിച്ച് നിന്ന് നൃത്തം ചെയ്യുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഈ സ്ത്രീ നൃത്തം ചെയ്യാന്‍ തുടങ്ങിയിട്ട് എഴുപത് ദശാബ്ദങ്ങള്‍ കഴിഞ്ഞു. അതും ബെല്ലെറ്റ് നൃത്തം. തിളങ്ങുന്ന കുഞ്ഞുടുപ്പും സോക്‌സുമിട്ട് അസാധ്യമായ മെയ് വഴക്കത്തോടെ ഈ 77കാരി നൃത്തം ചെയ്യുന്നത് കണ്ടാല്‍ ചെറുപ്പക്കാര്‍ തോറ്റുപോകും. 

കാണികള്‍ക്ക് അതീവ രസകരവും കഴിക്കുന്നവര്‍ അതികഠിനവുമായ ഈ നൃത്തം സാധാരണ ചെറുപ്പക്കാര്‍ മാത്രമേ കളിക്കാറുള്ളു. മെയ് വഴക്കം കിട്ടാത്ത് തന്നെയാണ് കാരണം. പക്ഷേ മാഡം പൂള്‍ എന്ന ഈ നര്‍ത്തകി ഇപ്പോഴും നൃത്തം ചെയ്യുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച് വിവിധ വേദികളില്‍ പരിപാടി അവതരിപ്പിക്കുന്നു.

അടുത്ത തലമുറയിലെ കുട്ടികള്‍ക്ക് ബാലറ്റ് ഡാന്‍സ് പഠിപ്പിക്കുയും ചെയ്യുന്നുണ്ട് മാഡം പൂള്‍. പൂള്‍ പഠിപ്പിക്കുമ്പോള്‍ നൃത്തം മാത്രമല്ല, അവരുടെ അനുഭവ സമ്പത്തു കൂടി കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാനാകും. 

സ്വന്തം കഴിവില്‍ തികഞ്ഞ വിശ്വാസമുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു തടസമല്ല. ഇഷ്ടമുള്ള കാര്യങ്ങളൊന്നും പ്രായത്തിന്റെ പേരില്‍ മാറ്റി വെയ്‌ക്കേണ്ടതില്ല. മാഡം പൂളിന്റെ കഥ പറയുന്ന ഒരു ചെറിയ വീഡിയോ കാണാം. ബിബിസിയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു