ജീവിതം

ഇവര്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ്, ചുംബിച്ച് ചുംബിച്ച് 

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവന്‍ സഞ്ചരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്, പക്ഷെ വളരെ കുറച്ചുപേര്‍ക്കേ ഈ ആഗ്രഹം സഫലമാക്കാന്‍ പറ്റാറൊള്ളു. എന്നാല്‍ ശ്യാമും അന്യയും അവരുടെ ഈ ആഗ്രഹത്തില്‍ ജീവിക്കാന്‍ തന്നെ ഉറപ്പിച്ചവരാണ്. 365 ദിവസം, 40 രാജ്യങ്ങള്‍ ഇതാണ് ശ്യാമും അന്യയും ഒന്നിച്ച് കണ്ട് വെട്ടിപ്പിടിക്കുന്ന അവരുടെ സ്വപ്നം.

ഈ ഇന്തോ-ഉക്രെയിന്‍ ദമ്പതികള്‍ ലോകം ചുറ്റികറങ്ങുന്നതിനിടയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും അസൂയപ്പെടും. ഓര്‍മകള്‍ക്കായി രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ സ്ഥലത്തുനിന്ന് ചുംബിച്ചുകൊണ്ടാണ് ഇവര്‍ ഈ ചിത്രങ്ങളൊക്കെയും പകര്‍ത്തിയിരിക്കുന്നത്. 

100 ദിവസങ്ങള്‍ക്കുമുമ്പ് വളരെ സാധാരണമായി മുന്നോട്ടു പോകന്നതായിരുന്നു ഇവരുടെ ഓരോ ദിനങ്ങളും. രാവിലെ 9മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ജോലി, ഞായറാഴ്ച്ചകളില്‍ നേരത്തെ ഉറങ്ങുന്നു, വീക്കെന്‍ഡില്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ സെയിലുകള്‍ കൃത്യമായി പിന്‍തുടരുന്നു, ശമ്പളം ക്രെഡിറ്റായി കൈപ്പറ്റുന്നു, വാടക അടയ്ക്കുന്നു വീണ്ടും ഇതെല്ലാം തന്നെ തുടരുന്നു. ഇതിങ്ങനെ ആവര്‍ത്തിച്ച് പോന്നപ്പോള്‍ ശ്യാമിനും അന്യയ്ക്കും ഒരു കുറവ് തോന്നി... ജീവിതത്തില്‍ രസകരമായി ഒന്നും സംഭവിക്കുന്നില്ല. ഈ തിരിച്ചറിവാണ് സ്വപ്‌നത്തിന്റെ പിന്നാലെ പായാന്‍ ഇവരെ പ്രേരിപ്പിച്ചത്.

ഇന്ന് എവിടെ പോയാലും അവര്‍ ഫോട്ടോ എടുക്കാനായി ഒരിടം കണ്ടെത്തും. തമ്മില്‍ ചുംബിച്ചുകൊണ്ട് ഇവര്‍ പകര്‍ത്തുന്ന ചിത്രം നേരെ എത്തുന്നത് ഇന്‍സ്റ്റാഗ്രാമിലേക്കാണ്. കൂടെ കിസ് ഈസ് ഇറ്റ് എന്ന് ചേര്‍ത്ത് ഒരു ഹാഷ്ടാഗും (#kissisit). 

ലോകത്തിലെ എല്ലാ നിയമങ്ങളും തകര്‍ത്ത് എന്തും ചെയ്യാന്‍ ധൈര്യമുണ്ടെന്ന് വിളിച്ചപറയുന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവത്തിന് പിന്നാലെ കടന്നുവരുന്ന ഒരു മൂവ്‌മെന്റ് ഒന്നുമല്ല കിസ് ഈസ് ഇറ്റ് എന്ന് ഇവര്‍ പറയുന്നു. മറിച്ച് യാത്രകളില്‍ നിന്ന് ഓര്‍മകള്‍ ശേഖരിച്ച് വയ്ക്കാനുള്ള ഇവരുടെ കണ്ടെത്തലാണ് ഈ ആശയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ