ജീവിതം

മനുഷ്യര്‍ മാത്രമല്ല, മുതലകളും കൈ നനയാതെ മീന്‍പിടിക്കാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

കഷ്ടപ്പെട്ട് പിടിച്ച മീന്‍ മുതല കൊണ്ടുപോയതില്‍ നിരാശപ്പെടണോ, അതോ തന്നെത്തന്നെ മുതല കൊണ്ടുപോകാത്തതില്‍ സമാധാനപ്പെടണോ എന്ന ആശയക്കുഴപ്പത്തിലാകും ഇപ്പോഴാ മീന്‍പിടുത്തക്കാരന്‍. ഒരു മീന്‍പിടുത്തക്കാരനും മുതലയും മീനും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്. 37 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ഇതുവരെ നിരവധി ആളുകള്‍ കണ്ടുകഴിഞ്ഞു.

ഓസ്‌ട്രേലിയയിലെ ഒരു തടാകത്തിന് സമീപമാണ് സംഭവം. തടാകത്തില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്ന ആളുടെ ചൂണ്ടയില്‍ സാമാന്യം വലിപ്പമുള്ള മീന്‍ തന്നെയാണ് കുടുങ്ങിയത്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, കൈ നനയാതെ മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു മുതല ആ മീന്‍ അകത്താക്കി. മീന്‍ പോയാലും ജീവന്‍ പോയില്ലല്ലോ എന്നാശ്വസിച്ചിട്ടുണ്ടാകും ആ മീന്‍പിടുത്തക്കാരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്