ജീവിതം

ഇടിമിന്നല്‍ കണ്ട് നവവരന്‍ പേടിച്ചു; ഇങ്ങനെ പേടിക്കുന്നവനെ കല്യാണം കഴിക്കാനാവില്ലെന്ന് പറഞ്ഞ് വധു കല്യാണം മുടക്കി

സമകാലിക മലയാളം ഡെസ്ക്

ശക്തമായ കാറ്റിലും മഴയിലും വീടിനും കൃഷിക്കുമെല്ലാം നാശനഷ്ടമുണ്ടാകുന്നുവെന്ന് നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ ഒരു ഇടിമിന്നലിന് കല്യാണം മുടക്കാനാവുമോ? ബിഹാറിലെ ഒരു ഗ്രാമത്തിലാണ് ഇടിമിന്നലിന്റെ ശക്തിയില്‍ കല്യാണം വേണ്ടെന്ന് വെച്ചത്. ഇടിമിന്നല്‍ കണ്ട് കല്യാണ ചെക്കന്‍ പേടിച്ചു വിറക്കുന്നത് കണ്ടതോടെയാണ് കല്യാണം കഴിക്കാനാവില്ലെന്ന് വധു തീരുമാനമെടുത്തത്. അവസാനം കല്യാണം നടക്കേണ്ട വേദി യുദ്ധക്കളമായി മാറി. 

വിവാഹത്തിന്റെ ഭാഗമായുള്ള ചടങ്ങിനിടയില്‍ അടുത്തുള്ള കൃഷിനിലത്തില്‍ ഇടിമിന്നലുണ്ടായി. അത് കണ്ട് പേടിച്ച് വരന്‍ അസാധാരണമായി പെരുമാറിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ശരന്‍ ജില്ലയിലെ ചിത്രസെന്‍പുര്‍ ഗ്രാമത്തില്‍ നിന്നുള്ള വധു ഭാവിവരന്റെ ഇടിമിന്നല്‍ ഭയം കണ്ടതോടെ കല്യാണം വേണ്ടെന്നു പറയുകയായിരുന്നു. 

എന്നാല്‍ കല്യാണം വേണ്ടെന്ന വധുവിന്റെ തീരുമാനം അംഗീകരിക്കാന്‍ വരന്റെ വീട്ടുകാര്‍ തയാറായില്ല. വിവാഹത്തിന്റെ ചില ചടങ്ങുകള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയതാണെന്നും ഇനി കല്യാണം വേണ്ടെന്നു പറയാനാകില്ലെന്നുമാണ് ചെറുക്കന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പ്രതിഷേധിച്ചവരെ വധുവിന്റെ ബന്ധുക്കളില്‍ ചിലര്‍ ആക്രമിച്ചു. ഇതോടെ രണ്ട് കുടുംബങ്ങളും തമ്മില്‍ കൈയാങ്കളിയിലായി. ഇടിമിന്നലിന് ശേഷമുള്ള വരന്റെ പ്രവൃത്തിയാണ് വധുവിനെ ചൊടിപ്പിച്ചതെന്ന് പൊലീസുകാര്‍ വ്യക്തമാക്കി. ഇതോടെ പരസ്യമായി ഇയാള വിവാഹം കഴിക്കാനാവില്ലെന്ന് വധു പറയുകയായിരുന്നു. വരന്റെ ബന്ധുക്കളെ അക്രമിച്ച വധുവിന്റെ മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്