ജീവിതം

സ്രാവിന് തീറ്റകൊടുക്കാന്‍ തുനിഞ്ഞു: സാഹസിക പ്രവൃത്തിക്ക് ശ്രമിച്ച യുവതിയെ കടിച്ച് വലിച്ച് കടലിലേക്കിട്ടു; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യജീവികളോടുള്ള സ്‌നേഹം മൂത്ത്, അവയെ സ്‌നേഹിക്കാന്‍ ചെന്ന് അപകടത്തില്‍പ്പെടുന്ന ആളുകളുടെ കഥകള്‍ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇവിടെയൊരു യുവതിക്ക് വന്യജീവി സ്‌നേഹം കാരണം നഷ്ടപ്പെട്ടത് തന്റെ കയ്യിലെ വിരലാണ്. ഓസ്‌ട്രേലിയക്കാരിയായ മെലീസ ബേണിങ്ങിനാണ് സ്രാവിനോടുള്ള സ്‌നേഹക്കൂടുതല്‍ കാരണം വിരല്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടായത്.

ഓസ്‌ട്രേലിയയിലെ ഡുഗോങ് എന്ന പ്രദേശത്ത് മൂന്നു ദിവസത്തെ കടല്‍ സഞ്ചാരത്തിനെത്തിയതായിരുന്നു യുവതി. ബോട്ടിങ്ങിനിടെ തീറ്റ കൊടുക്കുമ്പോള്‍ കൂടുതല്‍ സ്രാവുകള്‍ ബോട്ടിനോട് ചേര്‍ന്ന് വരികയായിരുന്നു. ഉപദ്രവകാരികളല്ലാത്ത ടാവ്‌നി നഴ്‌സ് വിഭാഗത്തില്‍പ്പെട്ട സ്രാവുകളായിരുന്നു മെലീസയുടെ അടുത്തേക്ക് വന്നത്. എന്നാല്‍ പെട്ടെന്ന് ഇവയിലൊരെണ്ണം മെലീസയെ വിരലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് മെലീസയ്ക്ക് കൂടുതല്‍ അപകടമൊന്നും പറ്റാതിരുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സ്രാവിന്റെ വായില്‍ നിന്ന് വിരലെടുത്തത്. മെലീസയ്ക്ക് വൈകാതെ പ്രഥമശുശ്രൂഷ നല്‍കുകയും കരയിലെത്തിച്ച് ആശുപത്രിയിലാക്കുകയും ചെയ്തു. 

തന്റെ മണ്ടത്തരം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് മെലീസ പറയുന്നത്.  ഇനി ഒരിക്കലും സ്രാവിന് കൈകൊണ്ട് ഭക്ഷണം നല്‍കില്ലെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ അടുത്തദിവസം ഫേസ്ബുക്കിലൂടെയാണ് യുവതി പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്