ജീവിതം

പെരുമ്പാമ്പിനൊപ്പമുള്ള വിമാനയാത്ര സ്വപ്‌നം കണ്ടുവന്നു; ഹാര്‍ഡ് ഡ്രൈവില്‍ ഒളിപ്പിച്ച പാമ്പിനെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗത്തെ പോകുന്നിടത്തെല്ലാം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം മൃഗസ്‌നേഹികളും. എന്നാല്‍ അങ്ങനെ എല്ലാ സ്ഥലത്തും എല്ലാ മൃഗങ്ങളേയും കൊണ്ടുപോവാന്‍ അനുവാദം ലഭിച്ചെന്ന് വരില്ല. പ്രത്യേകിച്ച് വിമാനങ്ങളില്‍. വളര്‍ത്തുനായയെ പോലും വിമാനത്തില്‍ കയറ്റാന്‍ വിലക്കുള്ളപ്പോള്‍ പെരുമ്പാമ്പിന്റെ കാര്യം പറയണോ? അമേരിക്കയിലാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒരാള്‍ പെരുമ്പാമ്പിനെ കടത്താന്‍ ശ്രമിച്ചത്. 

കിറ്റില്‍ പൊതിഞ്ഞ് ഹാര്‍ഡ് ഡ്രൈവില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പെരുമ്പാമ്പ്. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പാമ്പിന് യോഗമുണ്ടായിരുന്നില്ല. വിമാനത്തില്‍ കയറുന്നതിന് മുന്നുള്ള പരിശോധനയില്‍ പെരുമ്പാമ്പും ഉടമയും കുടുങ്ങി. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ലഗേജ് പരിശോധിക്കുമ്പോഴാണ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ വിചിത്രമായ ഒരു സാന്നിധ്യം അറിയുന്നത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലിലാണ് ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് വലിയ കിറ്റില്‍ കെട്ടിയ നിലയില്‍ ജീവനുള്ള പാമ്പിനെ കണ്ടെത്തിയത്. 

തങ്ങളുടെ കണ്ണുവെട്ടിച്ച് നിങ്ങള്‍ക്കൊന്നും കടത്താനാവില്ല എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എത്രത്തോളം വലിപ്പമുള്ള പാമ്പിനെയാണ് കണ്ടെത്തിയതെന്നോ പാമ്പിനെ വിമാനത്തില്‍ ഒളിച്ചു കടത്താന്‍ നോക്കിയത് എന്തിനാണെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. യുഎസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് സര്‍വീസിന്റെ സംരക്ഷണത്തിലാണ് പാമ്പ്. പാമ്പിനെ കടത്താന്‍ ശ്രമിച്ച ആളില്‍ നിന്ന് പിഴ ഈടാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി