ജീവിതം

പത്തു വര്‍ഷം വെട്ടിച്ചു നടന്ന ആ ഭീമന്‍ മുതല പിടിയില്‍; 600 കിലോ ഭാരമുള്ള മുതലയുടെ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ളുകളെ ഭീതിയിലാഴ്ത്തിയിരുന്ന ആ ഭീമന്‍ മുതലയെ അവസാനം പിടിച്ചുകെട്ടി. ഓസ്‌ട്രേലിയയിലെ കാതറീന്‍ റിവറില്‍ കഴിഞ്ഞിരുന്ന ഈ മുതല അവിടുത്തെ ജനങ്ങള്‍ക്കെല്ലാം ഭീഷണിയുയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പുഴയ്ക്ക് സമീപം ജനവാസ പ്രദേശമാണ്. അവിടെയുള്ളവരെല്ലാം ഏറെ പേടിച്ചായിരുന്നു ഈ ജീവിയെപ്പേടിച്ച് കഴിഞ്ഞിരുന്നത്.

ഏതായാലും ആശങ്കകള്‍ക്ക് വിരാമമായി ഇപ്പോള്‍. നോര്‍തേണ്‍ ടെറിട്ടറി പാര്‍ക്കിലെ ജീവനക്കാരും വൈഡ് ലൈഫ് റേഞ്ചേഴ്‌സും ചേര്‍ന്ന് അതി വിദഗ്ധമായാണ് മുതലയെ വലയില്‍ കുടുക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയ മുതലയെ ഓസ്‌ട്രേലിയയില്‍ നിന്നും കണ്ടെത്തുന്നത്. ഒരു മനുഷ്യനേക്കാളുമൊക്കെ ഏറെ വലുതാണ് ഇത്. 4.7 മീറ്റര്‍ നീളവും 600 കിലോ ഭാരവുമുണ്ട് ഈ ഭീമന്‍ മുതലക്ക്. 

അറുപത് വയസ് പ്രായമുള്ള മുതലയെയാണ് ഇപ്പോള്‍ പിടിച്ചിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു വിഡിയോയും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്. 1974ല്‍ ആയിരുന്നു ഏറ്റവും വലിപ്പമുള്ള മുതലയെ ഓസ്‌ട്രേലിയയില്‍ നിന്ന് അവസാനമായി കണ്ടെത്തിയത്. ആ മീറ്റര്‍ ആയിരുന്നു അതിന്റെ നീളം. മുതലയെപ്പേടിച്ച് ഇനി ഓസ്‌ട്രേലിയയിലേക്ക് ആരും പോകാതിരിക്കുമോ എന്തോ.. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ