ജീവിതം

സൂര്യന്‍ ഇരുണ്ടും ചന്ദ്രന്‍ രക്തമായും മാറുമ്പോള്‍ ലോകാവസാനം അരികിലോ?

സമകാലിക മലയാളം ഡെസ്ക്

ശാസ്ത്രലോകം കാത്തിരിക്കുന്ന ആ ചന്ദ്രഗ്രഹണത്തോടൊപ്പം വെള്ളിയാഴ്ച ലോകാവസാനമാവുമോ എന്ന ആശങ്കയിലാണ് പലരും. നൂറ്റാണ്ടിലെ തന്നെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണവും ഒപ്പം ചന്ദ്രനില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്ന രക്തനിറവും പ്രകടമായ ചില സൂചനകളാണ് എന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ പറയുന്നത്. ക്രിസ്തുമത വിശ്വാസികളിലെ ഒരു വിഭാഗവും ലോകാവസാനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് കരുതുന്നുണ്ട്. 

യൂട്യൂബിലൊക്കെ താരമായ പ്രസംഗകനായ പോള്‍ ബെഗ്ലിയാണ് വെള്ളിയാഴ്ച എന്നൊരു ദിവസം ലോകാവാസാനം ആണെന്ന് തറപ്പിച്ച് പറയുന്നത്. ലോകം അന്നത്തോടെ അവസാനിക്കുമെന്ന് 'ദൈവം'  അരുളപ്പാട് നല്‍കിയെന്നാണ് ബെഗ്ലിയുടെ വാദം. ജറുസലേമിന് മുകളിലാണ് ചന്ദ്രഗ്രഹണം കൃത്യമായി നടക്കുകയെന്ന് പറയുന്ന ബെഗ്ലി  വിശ്വാസികളില്‍ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബൈബിളിലെ ചില ഭാഗങ്ങളും തന്റെ ഭാഗം സമര്‍ത്ഥിക്കാന്‍ ബെഗ്ലി മുന്നോട്ട് വയ്ക്കുന്നു. മിശിഹയുടെ രണ്ടാം വരവിന് മുമ്പായി സൂര്യന്‍ ഇരുണ്ടും ചന്ദ്രന്‍ രക്തമയമായും മാറും എന്നും മുന്നറിയിപ്പ് അവഗണിക്കരുത് എന്നുമാണ് ബെഗ്ലിയുടെ വാദം. ഈ വാദത്തിന് ശക്തി നല്‍കുന്നതിനായി ജൂതന്‍മാര്‍ ഇസ്രയേല്‍ രൂപീകരിച്ച സംഭവങ്ങളും  ജറുസലേം തലസ്ഥാനമാക്കിയതുമെല്ലാം ബെഗ്ലി ചൂണ്ടിക്കാണിക്കുന്നുണ്ട്. മഹായുദ്ധത്തിന് മുന്നോടിയാണ് ലോകത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെന്നും അതിനൊപ്പം പ്രകൃതിയിലും മാറ്റങ്ങള്‍ പ്രത്യക്ഷമാകുന്നു എന്നുമാണ് ബെഗ്ലി പുതിയ വീഡിയോയില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ബെഗ്ലിയുടെ ആത്മവിശ്വാസം അതിഗംഭീരമാണെന്നാണ് ഇതിനെ എതിര്‍ത്തുള്ള ശാസ്ത്രസംഘം തെളിവുകള്‍ സഹിതം പറയുന്നത്.രണ്ട് മണിക്കൂറോളം നീളുന്ന ഗ്രഹണം ആളുകളില്‍ ആശങ്ക ഉളവാക്കുന്നത് സ്വാഭാവികമാണെന്നും അതിനെ മാര്‍ക്കറ്റ് ചെയ്യേണ്ടതില്ലെന്നും വാനനിരീക്ഷകര്‍ പറയുന്നു. ഇതാദ്യമായല്ല ബ്ലഡ് മൂണ്‍ ഉണ്ടാവുന്നതെന്നും ചന്ദ്രഗ്രഹണത്തിന് ദൈര്‍ഘ്യം ഏറുമെന്നേയുള്ളൂ. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും ശാസ്ത്ര സംഘം പറയുന്നു.

2013 ല്‍ പ്രൊട്ടസ്റ്റന്റ് പുരോഹിതന്‍മാരായിരുന്ന ജോണ്‍ ഹഗിയും മാര്‍ക് ബ്ലിറ്റ്‌സുമാണ് ബ്ലഡ് മൂണ്‍ സംഭവിക്കുന്നത് ലോകാവസാന ലക്ഷണമാണെന്ന സിദ്ധാന്തം തന്നെ രൂപീകരിച്ചത്. ബെഗ്ലിയെപ്പോലെ ബൈബിള്‍ പ്രവചനങ്ങള്‍ കടമെടുത്തായിരുന്നു ഇവരുടെയും വാദം. നാലാം തവണ ബ്ലഡ്മൂണ്‍ സംഭവിക്കുമ്പോള്‍ ലോകാവസാനം ഉണ്ടാകുമെന്നാണ് ഇവര്‍ വാദിച്ചത്. ഗ്രഹണ സമയങ്ങളില്‍ ലോകാവസാനം സംഭവിക്കുമെന്ന വാദങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. സൂര്യ-ചന്ദ്ര ഗ്രഹണ സമയങ്ങളില്‍ മിശിഹയുടെ രണ്ടാം വരവ് സംഭവിക്കുമെന്നും ലോകം അവസാനിക്കുകയാണെന്നും മുന്‍പും പ്രചരണം ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രചരണങ്ങളില്‍ ആശങ്കാകുലരായിരുന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് നഷ്ടമാവുക നൂറ്റാണ്ടിലെ ആകാശ വിസ്മയം മാത്രമാവുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധം, ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

'സ്കൂളിലൊക്കെ പോവുന്നുണ്ടോ?, റീല്‍സ് ഉണ്ടാക്കല്‍ മാത്രമാണോ പണി?'; ഹർഷാലിയുടെ മറുപടി ഇതാ

'വിവാഹം കഴിഞ്ഞും ബന്ധം തുടര്‍ന്നു, അതാണ് തര്‍ക്കമുണ്ടായത്'; അടിച്ചെന്ന് സമ്മതിച്ച് രാഹുലിന്റെ അമ്മ

ബൈക്കിനും സ്‌കൂട്ടറിനും ഡിമാന്‍ഡ് കൂടി, ഏപ്രിലില്‍ വില്‍പ്പനയില്‍ 31 ശതമാനം വര്‍ധന; മാരുതി, ടാറ്റ കാറുകള്‍ക്ക് ഇടിവ്

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി